+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ തിരുഹൃദയ ദേവാലയത്തിൽ ആദ്യകുർബാന സ്വീകരണം 27ന്

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ ആദ്യകുന്പസാരം മേയ് 20 നും ആദ്യകുർബാന സ്വീകരണം 27നും (ശനി) നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന തിരുക്കർമങ്ങളിൽ വികാരി ജനറാ
ഷിക്കാഗോ തിരുഹൃദയ ദേവാലയത്തിൽ ആദ്യകുർബാന സ്വീകരണം 27ന്
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ ആദ്യകുന്പസാരം മേയ് 20 നും ആദ്യകുർബാന സ്വീകരണം 27നും (ശനി) നടക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന തിരുക്കർമങ്ങളിൽ വികാരി ജനറാൾ മോണ്‍. തോമസ് മുളവനാൽ, ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത്, സഹവികാരി ഫാ. ബോബൻ വട്ടംപുറ, ഫാ. ബിജു ചൂരപടത്ത്, ഫാ. റ്റോമി ചെള്ളക്കണ്ടത്തിൽ എന്നിവർ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും.

ഫ്രാങ്ക്ലിൻ ചെമ്മാച്ചേൽ, ജെയ്ഡൻ കീഴങ്ങാട്ട്, എവാ കുന്നംകുളം, സാന്ദ്ര തെക്കനാട്ട്, ആൽവിൻ ഉപ്പൂട്ടിൽ, ഡാനിയേൽ തെക്കനാട്ട്, സെറീന മുളയാനിക്കൽ, ഇസബെൽ പാറാനിക്കൽ, ജഹാസിയേൽ തറത്തട്ടേൽ, സ്റ്റീവിൻ പടിഞ്ഞാറേൽ, അഞ്ചൽ കോയിത്തറ, എലേന തറത്തട്ടേൽ, നിഖിൽ ജോസഫ് പുത്തൻപറന്പിൽ, നിഖിൽ ജോബിൻ പറന്പടത്തുമലയിൽ, ആഷ്ലി മാധവപ്പള്ളിൽ, ജാസ് വെട്ടിക്കാട്ട്, ഇവാൻ പുത്തേട്ട്, പോൾ വിളങ്ങാട്ടുശേരിൽ എന്നിവരാണ് ഈ വർഷം ആദ്യ കുർബാന സ്വീകരിക്കുന്നത്.

റിപ്പോർട്ട്: ബിനോയ് കിഴക്കനടി