+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്കിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ കണ്ടെത്തി

ന്യൂയോർക്ക്: മൂന്ന് ദിവസം മുൻപ് അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോണൽ സർവകലാശാലയിൽ എൻജിനിയറിംഗ് വിദ്യാർഥിയായ ആലാപ്പ് നരസിപുര (20) ആണ് മരിച്ചത്. കോണൽ യൂണിവേഴ്സിറ്
ന്യൂയോർക്കിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ കണ്ടെത്തി
ന്യൂയോർക്ക്: മൂന്ന് ദിവസം മുൻപ് അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോണൽ സർവകലാശാലയിൽ എൻജിനിയറിംഗ് വിദ്യാർഥിയായ ആലാപ്പ് നരസിപുര (20) ആണ് മരിച്ചത്.

കോണൽ യൂണിവേഴ്സിറ്റി പോലീസും ന്യൂയോർക്ക് പോലീസും ഇത്താക്ക പോലീസും ഇത്താക്ക ഫയർ ഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഇത്താക്ക വെള്ളച്ചാട്ടത്തിന് സമീപത്തെ ചെറു ജലാശയത്തിൽ നിന്ന് വെള്ളിയാഴ്ച മൃതദേഹം കണ്ടെടുത്തത്. കോണൽ പോലീസാണ് മൃതദേഹം കാണാതായ ഇന്ത്യൻ വിദ്യാർഥിയുടേതാണെന്ന് സ്ഥിരികരിച്ചത്. വിദ്യാർഥിയെ കാണാതായപ്പോൾ മുതൽ പ്രദേശത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. മരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ദുരൂഹമായ കാര്യങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

മേയ് 17ന് രാവിലെയാണ് ആലാപ്പിനെ ഏറ്റവും ഒടുവിലായി സർവകലാശാല കാന്പസിൽ കണ്ടത്. ഷോർട്ട്സും ഷർട്ടും ധരിച്ച വിദ്യാർഥിയെ പിന്നീട് കാണാതാവുകയായിരുന്നു. വിദ്യാർഥിയുടെ മരണത്തിൽ കോർണൽ സർവകലാശാല അനുശോചിച്ചു.