സോർട്സ് സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയിൽ ഇടവക ദിനവും തിരുനാൾ ആഘോഷവും

03:31 PM May 20, 2017 | Deepika.com
ഡബ്ലിൻ: സോർട്സ് സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയിൽ മെയ് 21-നു ഞായറാഴ്ച St. Finian's Church, Rivervalley, Swords ദേവാലയത്തിൽവച്ച് ഇടവക ദിനവും തിരുനാൾ ആഘോഷവും നടത്തപ്പെടുന്നു. ഉച്ചക്ക് 1.30 -നു വണക്കമാസാചരണത്തോടെ തിരുനാൾ കർമങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു ആഘോഷമായ റാസ കുർബാനയ്ക്ക് ഫാ. സിബി അറയ്ക്കൽ, ഫാ. ആന്‍റണി ചീരംവേലിൽ, ഫാ.രാജീവ് ഞാണക്കൽ എന്നിവർ മുഖ്യ കർമ്മികത്വം വഹിക്കും. കുർബാനക്ക് ശേഷം തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും ഉണ്ടായിരിക്കും.

ആഘോഷമായ തിരുനാൾ കുർബാനയിലും പ്രദക്ഷിണത്തിലും പങ്കെടുത്ത് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുവാനും,സമൃദ്ധമാ യ ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാനും കൂടാതെ അന്നു വൈകുന്നേരം അഞ്ചിനു നടക്കുന്ന ഇടവക സംഗമത്തിലേക്കും, സ്നേഹവിരുന്നിലേക്കും ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യൻ ഫാ. ആന്‍റണി ചീരംവേലിൽ എംഎസ്ടി അറിയിച്ചു.

റിപ്പോർട്ട്: ജയ്സണ്‍ ജോസഫ്