അഞ്ചാമത് ഇരിഞ്ഞാലക്കുട സംഗമം ജൂണ്‍ 30 മുതൽ ജൂലൈ 3 വരെ

03:29 PM May 20, 2017 | Deepika.com
ബ്രിസ്റ്റോൾ: ഇരിഞ്ഞാലക്കുടയിലും പാരിസരപ്രദേശങ്ങളിലും നിന്ന് യുകെയിലേക്ക് കുടിയേറിയ കുടുംബാംങ്ങളും ജോലിസംബന്ധമായി താൽക്കാലികമായി യുകെയിലെത്തിയിട്ടുള്ള ഇരിങ്ങാലക്കുട നിവാസികളും ഒത്തുചേരുന്ന ഇരിഞ്ഞാലക്കുട സംഗമം ഇത്തവണ ലേയ്ക്ക് ഡിസ്ട്രിക്റ്റിൽ വച്ച് നടക്കുമെന്ന് ഇരിങ്ങാലക്കുട അസോസിയേഷൻ പ്രസിഡന്‍റ് ടോമി പുന്നേലിപറന്പിൽ, സെക്രട്ടറി ബാബു അളിയത്ത് എന്നിവർ അറിയിച്ചു . കഴിഞ്ഞ വർഷം വെയിൽസിലെ കേഫാൻലീ ഹോളീഡേ പാർക്കിൽ നടന്ന നാലാമത് സംഗമത്തിൽ തീരുമാനിച്ചതനുസരിച്ചാണ് ഇപ്പ്രാവശ്യം ലേയ്ക്ക് ഡിസ്ട്രിക്ട് - ടെർവെൻവാട്ടർ ഹോസ്റ്റൽ സംഗമ വേദിയാകുന്നത്.

ജൂണ്‍ 30-നു വെള്ളിയാഴ്ച വൈകുന്നേരം ആറുമുതൽ ആരംഭിക്കുന്ന സൗഹ്രദ സംഗമത്തിന് മികവേകുവാൻ ഓരോ ദിവസവും വിവിധ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട് . ജൂലൈ മൂന്നിനു തിങ്കളാഴ്ച സമാപനം കുറിക്കുന്ന അഞ്ചാം സംഗമത്തിന്‍റെ പ്രധാന ദിവസം ജൂലൈ ഒന്ന് ശനിയാഴ്ചയാണ് . അന്നേദിവസം ജനറൽ ബോഡിയും പൊതുചർച്ചകളും നടക്കും . മുഴുവൻ ദിവസങ്ങളിലും പങ്കെടുക്കാൻ സാധിക്കാത്തവർ ശനിയാഴ്ചയിലെങ്കിലും പങ്കെടുക്കണമെന്നു സംഘാടകർ അഭ്യർത്ഥിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് ടോമി പുന്നേലിപറന്പിൽ ( 07480132034 ), ബാബു അളിയത്ത് ( 07387188551 ), സുനിൽ ആന്‍റണി ( 07599361572 ) എന്നിവരെ ബന്ധപ്പെടുക . സംഗമം നടക്കുന്ന സ്ഥലം - ഉഋഞണഅചഠണഅഠഋഞ ഹോസ്റ്റൽ , DERWANTWATER tlmÌÂ , LAKE DISTRICT , KERSWICK , C A 12 5 UR