+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റണിൽ നഴ്സസ് ദിനാഘോഷങ്ങൾ അവിസ്മരണീയമാക്കി

ഹൂസ്റ്റണ്‍: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍(കഅചഅഏഒ) ന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നഴ്സസ് ദിനാഘോഷ പരിപാടികൾ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ അമേരിക
ഹൂസ്റ്റണിൽ നഴ്സസ് ദിനാഘോഷങ്ങൾ അവിസ്മരണീയമാക്കി
ഹൂസ്റ്റണ്‍: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍(കഅചഅഏഒ) ന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നഴ്സസ് ദിനാഘോഷ പരിപാടികൾ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ അമേരിക്കൻ ദേശീയ ഗാനാലപനത്തിന് ശ്രേയാ വർഗീസും ശ്രുതി വർഗീസും നേതൃത്വം നൽകി. വെസ്റ്റ്ഹീമനിലുള്ള മയൂരി ഇന്ത്യൻ റെസ്റ്റോന്‍റിൽ വച്ചു മേയ് 12ന് വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ 9.30വരെയായിരുന്നു ആഘോഷപരിപാടികൾ. ഇന്ത്യൻ, അമേരിക്കൻ ദേശീയഗാനാലാപനത്തിന് ശ്രേയ വർഗീസും ശ്രുതി വർഗീസും തുടർന്നുനടന്ന നഴ്സസ്ദിന പ്രാർഥനയ്ക്ക് സാലി ശാമുവേലും നഴ്സസ്ദിന പ്രതിജ്ഞയ്ക്ക് ക്ലാരമ്മ മാത്യുവും നേതൃത്വം നൽകി.

അനാഗ് പ്രസിഡന്‍റ് ആലി ശാമുവേൽ സ്വാഗതം ആശംസിച്ചു. നൈനാ പ്രസിഡന്‍റിന്‍റെ ആശംസാ സന്ദേശം. വെബ്സൈറ്റ് ലീഡർ ഷീലാ മാത്യൂസ് വായിച്ചു. തുടർന്ന് ദീർഘവർഷങ്ങളായി ഹൂസ്റ്റണിലെ നഴ്സിംഗ് രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഡോ. ടെറി തോക്ക് മോർട്ടൻ മുഖ്യ പ്രഭാഷണം നടത്തി.

തന്‍റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ആതുരസേവനരംഗത്ത് കൂടതൽ പ്രശോഭിക്കുന്ന നൈറ്റിംഗുകളായി മാറാൻ ശ്രദ്ധിയ്ക്കേണ്ട ജീവിത ക്രമങ്ങളെപ്പറ്റി പ്രതിപാദിച്ച ഡോ. ടെറിയയുടെ പ്രഭാഷണം ചിന്തോദ്ദീപകമായിരുന്നു. ഡോളി വർഗീസ് മുഖ്യ പ്രഭാഷകയെ സദസിനു പരിചയപ്പെടുത്തി. തന്‍റെ സാന്നിദ്ധ്യം കൊണ്ട് നഴ്സസ് ദിനാഘോഷത്തെ ശ്രദ്ധേയമാക്കി മാറ്റിയ ഡപ്യൂട്ടി കോണ്‍സൽ ജനറൽ ഓഫ് ഇൻഡ്യ സുരേന്ദ്ര അധേന നഴ്സസ് ദിന സന്ദേശം നൽകി. നഴ്സസ് പ്രാക്ടീഷനർമാരുടെ ഉന്നമനത്തിനുവേണ്ടി രൂപീകരിച്ച എപിഎൻ ഫോറത്തിന്‍റെ ഒൗപചാരിക ഉദ്ഘാടനവും നടത്തപ്പെട്ടു. അക്കാമ്മ കല്ലേൽ സംഘടനയെ സംബന്ധിച്ച പ്രസ്താവന നടത്തി.
||
ആഘോഷത്തോടനുബന്ധിച്ച് അനാഗിന്‍റെ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഇന്ത്യയിൽ നിന്നുള്ള മൂന്നു നഴ്സിംഗ് വിദ്യാർഥികൾക്കും യുഎസിൽ നിന്നുള്ള രണ്ടു വിദ്യാർഥികൾക്കും സ്കോളർഷിപ്പുകൾ മേരി തോമസ് സമ്മാനിച്ചു. നഴ്സിംഗ് പഠനരംഗത്തും ജോലിരംഗത്തും മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ചു നിരവധി വ്യക്തികൾക്കും അവാർഡുകൾ നൽകി ആദരിച്ചു.

നഴ്സിംഗ് എക്സലൻസ് അവാർഡുകൾ ഡോ. നിതാ മാത്യുവിനും, മോളി മാത്യുവിനും ലഭിച്ചപ്പോൾ ക്ലാരമ്മ മാത്യുവിന് സ്പെഷൽ കോണ്‍ട്രിബ്യൂഷൻ അവാർഡ് ലഭിച്ചു. അക്കാഡമിക് അച്ചീവ്മെന്‍റ് സർട്ടിഫിക്കറ്റുകൾക്ക് ഡോ. ബോബി മാത്യു, മേരി തോപ്പിൽ, ടെസി തോമസ്, ബിന്ദു സോണി തുടങ്ങിയവർ അർഹരായി. ലീലാ തയ്യിൽ, ഡെയ്സി ചെറിയാൻ എന്നിവരും സ്പെഷ്യൽ കോണ്‍ട്രിബ്യൂഷൻ അവാർഡുകൾ ഏറ്റുവാങ്ങി. ലൗലി ഇലങ്കയിൽ നൈറ്റിംഗൽ ഓഫ് ദി ഡേ ആയി തിരഞ്ഞെടുക്കപ്പെട്ടു. സൂസി വർഗീസ് സ്പെഷൽ അവാർഡുകളും ഷൈബി ചെറുകര എക്സലൻസ് അവാർഡുകളും അർഹരായവർക്കു സമ്മാനിച്ചു.

സംഘടനയുടെ പ്രവർത്തനങ്ങളിൽ വിവിധ നിലകളിൽ സഹകരിച്ച മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി, ജോയി എൻ. ശാമുവേൽ എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി പ്രത്യേകം ആദരിച്ചു. ശ്രേയ വർഗീസ്, ശ്രുതി വർഗീസ് എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങളും നടാഷാ, ബ്രെൻഡാ വർഗീസ് എന്നിവരുടെ നൃത്തച്ചുവടുകളും ആഘോഷങ്ങൾക്ക് മികവു നൽകി. ഗീതാ ഡാൻസ് സെന്‍റർ ഓഫ് ഹൂസ്റ്റണിലെ കൊച്ചുകുട്ടികൾ അവതരിപ്പിച്ച നൃത്ത പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. ബോഡി ആന്‍റ് ബ്രയിൻ യോഗാ ഇൻസ്ട്രക്ടർ ടായി ചി നയിച്ച യോഗാ ക്ലാസുകൾ വ്യത്യസ്ത പകർന്നു. ജിൻസി ജോസഫ് എംസിയായി പരിപാടികൾ നിയന്ത്രിച്ചു. സെക്രട്ടറി വെർജീനിയാ അൽഫോൻസാ നന്ദി പ്രകാശിപ്പിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി