+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വാതി തിരുനാള്‍ സംഗീതോത്സവം ജൂണ്‍ മൂന്നിന്

ലോസ് ആഞ്ചെലെസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ്(ഓം), സ്വാതി തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ആന്‍ഡ് മ്യൂസിക്കിന്റെ സഹകരണത്തോടെ ഒരുക്കുന
സ്വാതി തിരുനാള്‍ സംഗീതോത്സവം ജൂണ്‍ മൂന്നിന്
ലോസ് ആഞ്ചെലെസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ്(ഓം), സ്വാതി തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ആന്‍ഡ് മ്യൂസിക്കിന്റെ സഹകരണത്തോടെ ഒരുക്കുന്ന ഇരുപത്തിയാറാമതു സ്വാതി തിരുനാള്‍ സംഗീതോത്സവം ജൂണ്‍ മൂന്നിനു ശനിയാഴ്ച ട്ടസ്റ്റിനിലുള്ള ചിന്മയ മിഷന്‍ സെന്റെറില്‍ വച്ചു നടത്തുന്നതാണ്.

രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചുവരെ നീളുന്ന സ്വാതി തിരുനാള്‍ കീര്‍ത്തനങ്ങളുടെ ആലാപനം സംഗീതപ്രേമികള്‍ക്ക് ഒരു നല്ല വിരുന്നായിരിക്കും. ലോസ് ആഞ്ചെലെസിലും പരിസരങ്ങളിലുമായി സംഗീത പഠനം നടത്തുന്നവര്‍ക്ക് കഴിവുതെളിയിക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുമുള്ള ഒരവസരമായിട്ടാണ് ഈ സംഗീതോത്സവം കണക്കാക്കപ്പെടുന്നത്. പതിനൊന്നാമതു രാജാ രവിവര്‍മ ചിത്രകലാ മത്സരത്തില്‍ സമ്മാനാര്‍ഹമായ ചിത്രങ്ങളുടെ പ്രദര്‍ശനവും സ്വാതിതിരുനാള്‍ ഡേ യോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടരപതിറ്റാണ്ടു കാലം കാലിഫോര്‍ണിയയിലെ സംഗീതപ്രേമികള്‍ നല്‍കിയ പ്രോത്സാഹനവും സഹകരണവും പങ്കാളിത്തവും തങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. തിരുവാതിര,ഹിന്ദുസ്ഥാനി സംഗീതം തുടങ്ങിയ പരിപാടികളും സ്വാതിതിരുനാള്‍ ഡേയോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ടെന്നു ചെയര്‍മാന്‍ ആര്‍ ജയകൃഷ്ണന്‍ പറഞ്ഞു.

സംഗീതോത്സവം വിജയിപ്പിക്കുന്നതിന് എല്ലാ സംഗീതാസ്വാദകരും സഹകരിക്കണമെന്ന് ഓം പ്രസിഡണ്ട് രമ നായര്‍, സെക്രട്ടറി വിനോദ് ബാഹുലേയന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു പ്രവേശനം തികച്ചും സൗജന്യമായ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് മതിയായ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ.ആര്‍.ജയകൃഷ്ണന്‍ (9498563225), അല്ലെങ്കില്‍ 'www.ohmcalifornia.org' സന്ദര്‍ശിക്കുക.