+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരിസ് ക്നാനായ കത്തോലിക്കാ ദൈവാലത്തിൽ മാതൃദിനം ആചരിച്ചു

ഷിക്കാഗോ: മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരിസ് ക്നാനായ കത്തോലിക്കാ ദൈവാലത്തിൽ മേയ് 14 നു രാവിലെ പത്തിനു നടന്ന വിശുദ്ധ കുർബാനക്കുശേഷം മാതൃദിനം ആചരിച്ചു . പ്രസ്തുത ചടങ്ങിൽ ഇടവക വികാരി തോമസ് മുളവനാൽ എല്ല
മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരിസ് ക്നാനായ കത്തോലിക്കാ ദൈവാലത്തിൽ മാതൃദിനം ആചരിച്ചു
ഷിക്കാഗോ: മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരിസ് ക്നാനായ കത്തോലിക്കാ ദൈവാലത്തിൽ മേയ് 14 നു രാവിലെ പത്തിനു നടന്ന വിശുദ്ധ കുർബാനക്കുശേഷം മാതൃദിനം ആചരിച്ചു . പ്രസ്തുത ചടങ്ങിൽ ഇടവക വികാരി തോമസ് മുളവനാൽ എല്ലാ അമ്മമാരേയും അനുമോദിക്കുകയും, അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥന ചൊല്ലി ആശീർവദിച്ചനുഗ്രഹിക്കുകയും ചെയ്തു.

ത്യാഗങ്ങളിലൂടെ സഹനങ്ങളെ അതിജീവിച്ചുകൊണ്ട് കുടുംബങ്ങളുടെ വിളക്കായി മാറിയ എല്ലാ മാതാക്കൾക്കും സ്നേഹത്തിന്‍റെയും സന്താഷത്തിന്‍റെയും നന്ദി സൂചകമായി റോസാപ്പൂക്കൾ നൽകി ആദരിക്കുകയുണ്ടായി . അറന്നൂറിൽപരം മാതാക്കൾ പങ്കെടുത്ത ഈ മാതൃദിന ചടങ്ങിന് ഇടവകയിലെ കൈക്കാര·ാരും സിസ്റ്റേഴസും നേതൃത്വം നല്കി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം