+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒരുമ ബാസ്കറ്റ് ബോൾ ലീഗ് ജൂണ്‍ 24ന്

കാലിഫോർണിയ: ഒരുമ കാലിഫോർണിയയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ബാസ്കറ്റ് ബോൾ ലീഗ് സീസണ്‍ 7 മത്സരങ്ങൾ ജൂണ്‍ 24നു ശനിയാഴ്ച കാലിഫോർണിയയിലുള്ള ഫൗണ്ടൻവാലിയിലെ ഷോർലയിൻ ഇൻഡോർ ബാസ്കറ്റ് ബോൾ കോർട്ടിൽ വച്ചു
ഒരുമ ബാസ്കറ്റ് ബോൾ ലീഗ് ജൂണ്‍ 24ന്
കാലിഫോർണിയ: ഒരുമ കാലിഫോർണിയയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ബാസ്കറ്റ് ബോൾ ലീഗ് സീസണ്‍ 7 മത്സരങ്ങൾ ജൂണ്‍ 24നു ശനിയാഴ്ച കാലിഫോർണിയയിലുള്ള ഫൗണ്ടൻവാലിയിലെ ഷോർലയിൻ ഇൻഡോർ ബാസ്കറ്റ് ബോൾ കോർട്ടിൽ വച്ചു നടത്തപ്പെടുന്നു.

റൗണ്ട് റോബിൻ മാതൃകയിൽ നടത്തപ്പെടുന്ന ഈ ടൂർണമെന്‍റിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി മൂന്നു ഡിവിഷനുകളിലായി പ്രത്യേകം പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. മത്സര വിജയികൾക്ക് ഒരുമ എവർറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ എത്രയും വേഗം താഴെപ്പറയുന്ന നന്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.

ശ്രീലാൽ പുരുഷോത്തമൻ (773 326 5312), ബെറ്റി കുരുവിള (714 272 2630), റോയി മാത്യു (714 235 1214), റോബിൻ മാത്യു (519 921 7823), ജോർജ് യോഹന്നാൻ (714 224 7383).
വെബ്സൈറ്റ്:www.orumaca.org

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം