+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആവേശ തിരയിളക്കി 'ദിലീപ് ഷോ' ചിക്കാഗോയില്‍ പെയ്തിറങ്ങി

ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 13നു ഗേറ്റ്‌വേ തീയേറ്ററില്‍ നടത്തപ്പെട്ട ഫണ്ട് റൈസിംഗ് പ്രോഗ്രാം 'ദിലീപ് ഷോ 2017' അവതരണ മികവിലൂടെ ചിക്കാഗോ മലയാളികളുടെ ഇടയില്‍ ആവേശത്തി
ആവേശ തിരയിളക്കി 'ദിലീപ് ഷോ' ചിക്കാഗോയില്‍ പെയ്തിറങ്ങി
ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 13നു ഗേറ്റ്‌വേ തീയേറ്ററില്‍ നടത്തപ്പെട്ട ഫണ്ട് റൈസിംഗ് പ്രോഗ്രാം 'ദിലീപ് ഷോ 2017' അവതരണ മികവിലൂടെ ചിക്കാഗോ മലയാളികളുടെ ഇടയില്‍ ആവേശത്തിരയിളക്കി പെയ്തിറങ്ങി. ശനിയാഴ്ച വൈകിട്ട് 7നു ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ തിരികൊളുത്തി ഉദ്ഘാടനം ചെയ്ത പ്രോഗ്രാം രാത്രി പതിനൊന്നിനാണ് അവസാനിച്ചത്.
||
അമേരിക്കയില്‍ ഈ വര്‍ഷം വന്ന ഏറ്റവും വലുതും കലാകാരന്മാരെക്കൊണ്ട് സമ്പന്നവുമായ ദിലീപ് ഷോ 2017 നടന്നിടത്തെല്ലാം വന്‍ വിജയമായിരുന്നു. മലയാളത്തിലും തമിഴിലുമായി കലാമൂല്യമുള്ളതും ജനശ്രദ്ധയാകര്‍ഷിച്ചതുമായ ധാരാളം ചിത്രങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു കുടുംബമനസ്സുകളില്‍ ഇടംനേടിയ ദിലീപും സംഘവും അടിപൊളി ഗാനങ്ങളും, നൃത്തങ്ങളും, സൂപ്പര്‍ഹിറ്റ് കോമഡിഷോകളുമാണ് സ്റ്റേജില്‍ അവതരിപ്പിച്ചത്. നാദിര്‍ഷാ അണിയിച്ചൊരുക്കിയ ഈ ഷോയില്‍ ദിലീപിനെ കൂടാതെ റിമി ടോമി, കാവ്യാ മാധവന്‍, രമേഷ് പിഷാരടി, ധര്‍മ്മജന്‍, നമിത പ്രമോദ്, കൊല്ലം സുധി, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, സമദ് തുടങ്ങി 26ല്‍പ്പരം കലാകാരന്മാര്‍ സദസ്സിനെ ആവേശത്തിന്റെ നിറുകയില്‍ എത്തിച്ചു.

ചിക്കാഗോയില്‍ വളരെ നാളുകള്‍ക്കുശേഷമാണ് ഇത്രയും ജനപങ്കാളിത്തമുള്ള ഒരു സ്റ്റേജ് ഷോ അരങ്ങേറിയത്. ഗേറ്റ്‌വേ തിയറ്റല്‍ നിറഞ്ഞുനിന്ന ഷോയുടെ ടിക്കറ്റുകള്‍ അവസാനദിവസം സോള്‍ഡ് ഔട്ടായി. ഈ ഷോ ഒരു മെഗാഷോ ആക്കിമാറ്റിയ ചിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ചിക്കാഗോ കെ.സി.എസിന്റെ നന്ദിയും കടപ്പാടും ചിക്കാഗോ കെ.സി.എസ്. വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി അറിയിച്ചു. ദിലീപ് ഷോയ്ക്ക് ബിനു പൂത്തുറയില്‍, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, ഷിബു മുളയാനിക്കുന്നേല്‍, ബൈജു കുന്നേല്‍, തോമസ് പൂതക്കരി, ജിനോ കക്കാട്ടില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, സാജന്‍ പച്ചിലമാക്കില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍