+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദിലീപ് ഷോ മേയ് 28ന് ന്യൂജേഴ്‌സിയില്‍

ന്യൂയോര്‍ക്ക്: സിനിമാരംഗത്തെ അതുല്യപ്രതിഭകളായ ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, ഹരിശ്രീ യൂസഫ്, സമദ്, കാവ്യമാധവ്, നമിത പ്രമോദ്, റിമി ടോമി തുടങ്ങി 26ല്‍പരം കലാകാരന്മാര്‍ ഒന്നിച്ച് അണിനിരക്കു
ദിലീപ് ഷോ മേയ് 28ന് ന്യൂജേഴ്‌സിയില്‍
ന്യൂയോര്‍ക്ക്: സിനിമാരംഗത്തെ അതുല്യപ്രതിഭകളായ ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, ഹരിശ്രീ യൂസഫ്, സമദ്, കാവ്യമാധവ്, നമിത പ്രമോദ്, റിമി ടോമി തുടങ്ങി 26ല്‍പരം കലാകാരന്മാര്‍ ഒന്നിച്ച് അണിനിരക്കുന്ന ദിലീപ് ഷോ 2017 മേയ് 28 ഞായറാഴ്ച വൈകിട്ട് 6.30ന് ഫെലീഷ്യന്‍ കോളജ് ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു.

മൂന്നുമണിക്കൂറോളം കാണികളെ ചിരിയുടേയും ചിന്തയുടേയും നടന വൈഭവത്തിന്റേയും ലോകത്തിലേക്ക് കൂട്ടി കൊണ്ടുപോകുന്ന പുതുമയാര്‍ന്ന ഈ ഷോ ഇതിനോടകം തന്നെ അമേരിക്കയിലുടനീളം വിവിധ സ്റ്റേജുകളിലായി നടത്തപ്പെട്ട മികച്ചു പ്രകടനത്തിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ വിവിധങ്ങളായ പുരോഗമന പദ്ധതികള്‍ക്കും മറ്റു ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള ധനശേഖരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഈ പരിപാടിയുടെ വിജയത്തിനായി ജനറല്‍ കണ്‍വീനര്‍ ജോജി കാവനാല്‍, ജോയിന്റ് കണ്‍വീനര്‍ സിമി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്‌നങ്ങളാണ് നടത്തിവരുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റിംഗിന് www.malankara.com/megashow എന്ന വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കാവുന്നതാണ്.