+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വനജ നായർ എൻബിഎ ട്രസ്റ്റീ ബോർഡ് ചെയർപേഴ്സണ്‍

ന്യൂയോർക്ക്: നായർ ബനവലന്‍റ് അസോസിയേഷന്‍റെ ബോർഡ് ഓഫ് ട്രസ്റ്റി യോഗം ചെയർമാൻ ഗോപിനാഥ് കുറുപ്പിന്‍റെ അധ്യക്ഷതയിൽ ക്വീൻസിലെ ബെൽറോസിലുള്ള നായർ ബനവലന്‍റ് അസോസിയേഷൻ സെന്‍ററിൽ മേയ് 14നു ഞായറാഴ്ച വൈ
വനജ നായർ എൻബിഎ ട്രസ്റ്റീ ബോർഡ് ചെയർപേഴ്സണ്‍
ന്യൂയോർക്ക്: നായർ ബനവലന്‍റ് അസോസിയേഷന്‍റെ ബോർഡ് ഓഫ് ട്രസ്റ്റി യോഗം ചെയർമാൻ ഗോപിനാഥ് കുറുപ്പിന്‍റെ അധ്യക്ഷതയിൽ ക്വീൻസിലെ ബെൽറോസിലുള്ള നായർ ബനവലന്‍റ് അസോസിയേഷൻ സെന്‍ററിൽ മേയ് 14-നു ഞായറാഴ്ച വൈകീട്ട് നാലിനു ചേർന്നു. പ്രസ്തുത യോഗത്തിൽ വച്ചു 2017-18 പ്രവർത്തന വർഷത്തേക്ക് വനജ നായരെ ട്രസ്റ്റീ ബോർഡ് ചെയർ പേഴ്സണ്‍ ആയി തെരഞ്ഞെടുത്തു. പ്രദീപ് മേനോൻ റെക്കോർഡിംഗ് സെക്രട്ടറിയായി പ്രവർത്തിക്കും.

ഗോപിനാഥ് കുറുപ്പ്, സുനിൽ നായർ, നാരായണൻ നായർ എന്നിവരായിരിക്കും ബോർഡിലെ മറ്റു അംഗങ്ങൾ. വനജ നായർ സ്ഥാനമേറ്റെടുത്തുകൊണ്ട് എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിച്ചു.

റിപ്പോർട്ട്: ജയപ്രകാശ് നായർ