ഡബ്ള്യു.എം.സി മലയാളം ഗ്രന്ഥശാലയുടെ ഉദ്ഘാടനം

08:10 PM May 16, 2017 | Deepika.com
ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസിന്‍റെ മലയാളം ഗ്രന്ഥശാലയുടെയും വെബ്സൈറ്റിന്‍റെയും ഒൗപചാരിക ഉദ്ഘാടനം മെയ് 17, ബുധനാഴ്ച നടക്കുന്ന ചടങ്ങിൽ നിർവഹിക്കും.ബുധനാഴ്ച രാത്രി 8.30 ന് ഡബ്ലിൻ എയർപോർട്ടിനു സമീപമുള്ള ക്രൗണ്‍ പ്ലാസാ ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.

പ്രവാസജീവിതത്തിൽ പലപ്പോഴും നഷ്ട്ടപെട്ടു പോകുന്ന പുസ്തകവായനയെ പ്രോത്സാഹിപ്പിക്കാൻ ഡബ്ള്യു.എം.സി ഒരുക്കുന്നതാണ് ഈ ഗ്രന്ഥശാല. മലയാളത്തിലെ മികച്ച പുസ്തകങ്ങൾ വായനക്കാരിലെത്തിക്കാൻ ഉള്ള ശ്രമങ്ങൾ ഗ്രന്ഥശാലയുടെ ഭാഗമായി തുടരും.

ഓണ്‍ലൈൻ വെബ്സൈറ്റിലൂടെ പുസ്തകങ്ങളുടെ പട്ടിക ലഭ്യമാക്കുകയും, വെബ്സൈറ്റിലൂടെ തന്നെ പുസ്തകങ്ങൾ മുൻകൂട്ടി റിസേർവ് ചെയ്യാനുമുള്ള സൗകര്യം ഉണ്ടായിരിക്കും.ഉത്ഘാടന ദിവസം തന്നെ താൽപ്പര്യമുള്ള വായനക്കാർക്ക് പുസ്തകങ്ങൾ ലഭ്യമാക്കും. ഈ ചടങ്ങിലേക്ക് വായന ഇഷ്ട്ടപെടുന്ന എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഡബ്ള്യു.എം.സി എക്സിക്യൂട്ടീവ് കൗണ്‍സിൽ അറിയിച്ചു.

വിവരങ്ങൾക്ക്:library@wmcireland.com

റിപ്പോർട്ട്: ജെയസ്ണ്‍ ജോസഫ്