+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലം ഇന്‍ഫന്റ് ജീസസ്സ് ഫൊറോനാ പള്ളിയില്‍ മാതൃദിനാഘോഷം

ഡല്‍ഹി: പാലം ഇന്‍ഫന്റ് ജീസസ്സ് ഫോറോനാ പള്ളിയിലെ മാതൃദിനാഘോഷങ്ങള്‍ മേയ് 14ന് ഞായറാഴ്ച നടന്നു. റവ.സി.അന്‍ജു ജോസ്സ്, സി.എസ്സ്.എന്‍. മാതൃദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി നല്കിയ ആമുഖത്തിനു ശേഷംകാഴ്ച
പാലം ഇന്‍ഫന്റ് ജീസസ്സ് ഫൊറോനാ പള്ളിയില്‍ മാതൃദിനാഘോഷം
ഡല്‍ഹി: പാലം ഇന്‍ഫന്റ് ജീസസ്സ് ഫോറോനാ പള്ളിയിലെ മാതൃദിനാഘോഷങ്ങള്‍ മേയ് 14ന് ഞായറാഴ്ച നടന്നു. റവ.സി.അന്‍ജു ജോസ്സ്, സി.എസ്സ്.എന്‍. മാതൃദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി നല്കിയ ആമുഖത്തിനു ശേഷംകാഴ്ച സമര്‍പ്പണവും പിന്നീട് നിലവിളക്ക് തെളിച്ച് ഫാ. സന്തോഷ് ചടങ്ങുകളുടെ ഉദ്ഘാടനവും നടത്തി, തുടര്‍ന്ന് വി.കുര്‍ബ്ബാന അര്‍പ്പിക്കപ്പെട്ടു. വി. കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന സമ്മേളനത്തില്‍ കുട്ടികളുടെ പ്രതിനിധിയായി മതബോധന സ്‌ക്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഒന്നാം റാങ്കിന് അര്‍ഹയായ രമ്യാ സജിയും, സണ്‍ഡേ സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ റെജി തോമസും മാതാക്കള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.

ഗായകസംഘം മാതൃ മഹത്വത്തിന്റെ മഹനീയതയെ പ്രകീര്‍ത്തിച്ച് കൊണ്ട് ഒരു ഗാനം ആലപിച്ചു. തുടര്‍ന്ന്, എല്ലാ അമ്മമാരെയും ബഹുമാനിക്കുന്നതിനായി കൈക്കാരന്‍ ശ്രി. കുരുവിള തോമസ്സ്,ഇടവകയിലെ അമ്മമാരുടെ പ്രതിനിധി ശ്രിമതി കുഞ്ഞമ്മജോസഫിനു പൂച്ചെണ്ട് നല്കി ആദരിച്ചു. തുടര്‍ന്ന് മധുര പലഹാരവും വിതരണം ചെയ്യപ്പെട്ടു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്‌