+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ബിനോയ് ജോസഫ് പ്രൊവിൻഷ്യാൾ

ന്യൂഡൽഹി: ആഗോള കപ്പൂച്ചിൻ സഭയുടെ ഉത്തരേന്ത്യയിലെ ക്രിസ്തുജ്യോതി പ്രൊവിൻസിന്‍റെ പുതിയ പ്രൊവിൻഷ്യാളായി ഫാ. ബിനോയ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. ഫാ. ഡൊമിനിക് തിരുനിലത്ത് അസിസ്റ്റന്‍റ് പ്രൊവിൻഷ്യാളാ
ഫാ. ബിനോയ് ജോസഫ് പ്രൊവിൻഷ്യാൾ
ന്യൂഡൽഹി: ആഗോള കപ്പൂച്ചിൻ സഭയുടെ ഉത്തരേന്ത്യയിലെ ക്രിസ്തുജ്യോതി പ്രൊവിൻസിന്‍റെ പുതിയ പ്രൊവിൻഷ്യാളായി ഫാ. ബിനോയ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. ഫാ. ഡൊമിനിക് തിരുനിലത്ത് അസിസ്റ്റന്‍റ് പ്രൊവിൻഷ്യാളായും ഫാ. പ്രസന്നൻ, ഫാ. ജോണ്‍ പോൾ, ഫാ. അലക്സ് എന്നിവർ കൗണ്‍സിലർമാരായും തിരഞ്ഞെടുക്കപ്പെട്ടു.

ജ്യോതിനികേതൻ മൈനർ സെമിനാരിയിൽ നടന്ന ചാപ്റ്ററിൽ ജനറൽ കൗണ്‍സിലർ ഫാ. മൈക്കിൾ ഫെർണണ്ടാസ് അധ്യക്ഷത വഹിച്ചു.

ഇടുക്കി കട്ടപ്പന സ്വദേശിയാണ് ഫാ. ബിനോയ് ജോസഫ്.

റിപ്പോർട്ട്: എബി വർഗീസ്