ന്യൂഡൽഹി: ഡൽഹി മെട്രോ റെയിൽ യാത്രയുടെ ടിക്കറ്റ് നിരക്ക് ഉയർത്തി. മിനിമം ചാർജ് എട്ടു രൂപയിൽ നിന്ന് 10 രൂപയായും പരമാവധി ചാർജ് 30ൽ നിന്ന് 50 രൂപയുമായാണ് കൂട്ടിയത്. പുതിയ നിരക്കു ബുധനാഴ്ച മുതൽ പ്രാബല്യത്തിലാകും.
അടുത്ത ഒക്ടോബർ മുതൽ വീണ്ടും ചെറിയ തോതിൽ ടിക്കറ്റ് നിരക്ക് കൂട്ടാനും തിങ്കളാഴ്ച ചേർന്ന ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. എട്ടു വർഷത്തിനു ശേഷമാണു നിരക്ക് കൂട്ടിയതെന്നാണ് ഡിഎംആർസിയുടെ വാദം. ഡൽഹി ഹൈക്കോടതി മുൻ ജസ്റ്റീസ് എം.എൽ മേത്ത അധ്യക്ഷനായ മൂന്നംഗ സമിതിയാണ് നിരക്കുവർധന ശിപാർശ ചെയ്തത്.