+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ ഗീവർഗീസ് സഹദായുടെ തിരുനാൾ ഭക്തിസാന്ദ്രമായി

ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു. ഏപ്രിൽ 30ന് സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ ആയിരുന്നു ത
ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ ഗീവർഗീസ് സഹദായുടെ തിരുനാൾ ഭക്തിസാന്ദ്രമായി
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു. ഏപ്രിൽ 30ന് സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ ആയിരുന്നു തിരുനാൾ ആഘോഷം.

ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. പയസ് മലേക്കണ്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്നു രൂപം വെഞ്ചരിപ്പ്, പ്രദക്ഷിണം, നേർച്ചവിതരണം, ഫ്രണ്ട് ഓഫ് കുട്ടനാട് ഡൽഹിയുടെ നേതൃത്വത്തിൽ നടന്ന ബിരിയാണി വിതരണം എന്നിവയും അരങ്ങേറി. നൂറുകണക്കിന് കുട്ടനാട്ടിലെ എടത്വക്കാരായ വിശ്വാസികൾ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്