+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാമം വിഷു ആഘോഷങ്ങൾ മേയ് ആറിന്

ന്യൂജേഴ്സി: നാമം, നായർ മഹാമണ്ഡലം വിഷു ആഘോഷങ്ങൾ മേയ് ആറിന് ആഘോഷിക്കുന്നു. ന്യൂജേഴ്സി ബ്രൗണ്‍സ്വിക്കിലെ ലിൻവുഡ് മിഡിൽ സ്കൂളിലാണ് ആഘോഷ പരിപാടികൾ. രാവിലെ ഒന്പതു മുതലാണ് ആഘോഷ പരിപാടികൾ. നാമം (നോർത
നാമം വിഷു ആഘോഷങ്ങൾ മേയ് ആറിന്
ന്യൂജേഴ്സി: നാമം, നായർ മഹാമണ്ഡലം വിഷു ആഘോഷങ്ങൾ മേയ് ആറിന് ആഘോഷിക്കുന്നു. ന്യൂജേഴ്സി ബ്രൗണ്‍സ്വിക്കിലെ ലിൻവുഡ് മിഡിൽ സ്കൂളിലാണ് ആഘോഷ പരിപാടികൾ. രാവിലെ ഒന്പതു മുതലാണ് ആഘോഷ പരിപാടികൾ.

നാമം (നോർത്ത് അമേരിക്കൻ മലയാളീസ് ആൻഡ് അസോസിയേറ്റഡ് മെംബേഴ്സ്). സംസ്കാരം, തനിമ, സൗഹൃദം, സംഘാടനം എന്നിവയാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെന്ന് നാമം, നായർ മഹാമണ്ഡലം സ്ഥാപക ചെയർമാൻ മാധവൻ ബി നായർ പറഞ്ഞു.

മാലിനി നായർ പ്രസിഡന്‍റ്, സജിത്ത് ഗോപിനാഥ് സെക്രട്ടറി അനിതാ നായർ ട്രഷറർ, അഡ്വൈസറി ബോർഡ് ചെയർമാൻ ജിതേഷ് തന്പി എന്നിവർ അടങ്ങുന്ന ഒരു നേതൃത്വ നിരയാണ് വിഷു ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം