+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിജി യാത്രയയപ്പ് നൽകി

റിയാദ്: ഉപരിപഠനാർഥം കാനഡയിലേക്ക് പോകുന്ന സിജി ചെയർമാൻ ഡോ. സക്കരിയക്കും മദർ സിജി അംഗമായ ജിഷ സകരിയക്കും കുടുംബത്തിനും സിജി നിർവാഹക സമിതി യാത്രയയപ്പ് നൽകി. കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിലെ പീഡിയാട്രീഷ്യന
സിജി യാത്രയയപ്പ് നൽകി
റിയാദ്: ഉപരിപഠനാർഥം കാനഡയിലേക്ക് പോകുന്ന സിജി ചെയർമാൻ ഡോ. സക്കരിയക്കും മദർ സിജി അംഗമായ ജിഷ സകരിയക്കും കുടുംബത്തിനും സിജി നിർവാഹക സമിതി യാത്രയയപ്പ് നൽകി. കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിലെ പീഡിയാട്രീഷ്യനായ ഡോ. സക്കരിയക്ക് സിജിയുടെ ഉപഹാരം ചീഫ് പേട്രണ്‍ അബൂബക്കറും യാര സ്കൂൾ ചെയർമാൻ ഷാജാഹാനും ചേർന്ന് നൽകി. പുതിയ ചെയർമാൻ ആയി അബ്ദുൽ മജീദിനെയും വൈസ് ചെയർമാനായി ഫഹീമിനെയും തെരഞ്ഞെടുത്തു.

ഇതോടനുബന്ധിച്ച് നടന്ന സെഷനിൽ വ്യക്തിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കുന്ന ഡിപിഇപി പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രോഗ്രാം വൈസ് പ്രസിഡന്‍റ് നൗഷാദ് അലി അവതരിപ്പിച്ചു. സിജി ട്രെയിനർ സമീർ, സേവാ സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം നവാസ്, സിജി നിർവാഹക സമിതി അംഗം താന്നിക്കൽ മുഹമ്മദ് സിജി മദേഴ്സ് പ്രസിഡന്‍റ് ഡോ. ഹസീന, വൈസ് പ്രസിഡന്‍റ് ഖമറുന്നീസ നൗഷാദ്, ഫഹീം, റഷീദ് സാഹിദ്, റജീന റഷീദ് സാഹിദ് എന്നിവർ സംസാരിച്ചു. ചാപ്റ്റർ ചെയർമാൻ ജബാർ കണ്ണൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ സിജി റിയാദ് ചാപ്റ്റർ ചീഫ് കോഓർഡിനേറ്റർ റഷീദലി, അബ്ദുൽ മജീദ് മജീദ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ