+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കവിതയുടെ പെരുമഴതീർത്ത് കവിതയോരത്ത്

ജിദ്ദ: വ്യത്യസ്തമായ കവിതകളുടെ ആലാപന വർഷം കൊണ്ട് ഗ്രന്ഥപ്പുര ജിദ്ദയുടെ കവിതയോരത്ത് എന്ന പരിപാടി ശ്രദ്ധേയമായി. പുതുമുഖ കവികളുടെ പരിചയപെടുത്തലുകളും ഇരുപത്തഞ്ചോളം കവിതകളുടെ അവതരണവും ചർച്ചയും പ്രവാസലോക
കവിതയുടെ പെരുമഴതീർത്ത് കവിതയോരത്ത്
ജിദ്ദ: വ്യത്യസ്തമായ കവിതകളുടെ ആലാപന വർഷം കൊണ്ട് ഗ്രന്ഥപ്പുര ജിദ്ദയുടെ കവിതയോരത്ത് എന്ന പരിപാടി ശ്രദ്ധേയമായി. പുതുമുഖ കവികളുടെ പരിചയപെടുത്തലുകളും ഇരുപത്തഞ്ചോളം കവിതകളുടെ അവതരണവും ചർച്ചയും പ്രവാസലോകത്തിനു ഒരു നവ്യാനുഭവമായി.

ഭാഷയെ നിലനിർത്തുന്നതിൽ കവിതകൾ വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത മലയാളം അധ്യാപിക ഗീതാ ബാലാഗോപാൽ പറഞ്ഞു. പുതിയ കവികൾ ക്ഷമയും സൂക്ഷ്മതയും പാലിക്കണമെന്നും ഓരോ കവിയും അവനവനെ തന്നെ കണ്ടെത്തുകയാണെന്നും കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി അധ്യാപകൻ പ്രഫ. ഇസ്മായിൽ മരിതേരി പറഞ്ഞു.

കൊന്പൻമൂസ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുകേഷ് മങ്ങാടൻ, മാരിയത്ത് ശാകിർ, സലാം ഒളവട്ടൂർ, നസീം സലാഹ്, രേഷ്മ ബാവ മൂപ്പൻ, അസൈൻ ഇല്ലിക്കൽ, കബീർ മുഹ്സിൻ കാളികാവ്, ഹംസ എലാന്തി, മുരളി, മുഹമ്മദ്കുഞ്ഞി വണ്ടൂർ, അശ്മൽനഹ, നവാൽസലാഹ്, എ.പി. അൻവർ, ശംശു നിലന്പൂർ, ഷാനവാസ്, ജാബിർ, സുഫൈൽ എന്നിവർ കവിതകൾ അവതരിപ്പിച്ചു. ഗോപി നെടുങ്ങാടി, ഷിബു തിരുവനന്തപുരം, സാദിഖലി തുവൂർ, ശരീഫ്സാഗർ. ശറഫുദ്ദീൻ കായംകുളം ഷാജു അത്താണിക്കൽ, ശരീഫ് കാവുങ്ങൽ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ