+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രംപിന്‍റെ ഭരണഘടന വിരുദ്ധ നയങ്ങൾക്കെതിരെ അണിചേരാൻ ഇന്ത്യൻ സുന്ദരിയുടെ ആഹ്വാനം

വാഷിംഗ്ടണ്‍: ട്രംപ് അധികാരത്തിലേറി നൂറ് ദിവസം പൂർത്തിയാക്കുന്ന ദിവസം ട്രംപ് പിന്തുടരുന്ന ഭരണഘടനാ വിരുദ്ധ നയങ്ങൾക്കും മുസ് ലിം ബാൻ, സംസാര സ്വാതന്ത്ര്യ നിയന്ത്രണം തുടങ്ങി ജനവിരുദ്ധ നിലപാടുകൾക്കുമെതിരെ പ
ട്രംപിന്‍റെ ഭരണഘടന വിരുദ്ധ നയങ്ങൾക്കെതിരെ അണിചേരാൻ ഇന്ത്യൻ സുന്ദരിയുടെ ആഹ്വാനം
വാഷിംഗ്ടണ്‍: ട്രംപ് അധികാരത്തിലേറി നൂറ് ദിവസം പൂർത്തിയാക്കുന്ന ദിവസം ട്രംപ് പിന്തുടരുന്ന ഭരണഘടനാ വിരുദ്ധ നയങ്ങൾക്കും മുസ് ലിം ബാൻ, സംസാര സ്വാതന്ത്ര്യ നിയന്ത്രണം തുടങ്ങി ജനവിരുദ്ധ നിലപാടുകൾക്കുമെതിരെ പ്രതിഷേധിക്കാൻ ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരിയും മോഡലുമായ പത്മ ലക്ഷ്മി ആഹ്വാനം ചെയ്തു.

അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനുമായി സഹകരിച്ച് 100,000 ഒപ്പുകൾ ശേഖരിക്കുന്നതിനുള്ള അഭ്യർഥന പത്മ ഇമെയിലിലൂടെ ഇതിനകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ട്രംപിന്‍റെ ഡിപോർട്ടേഷൻ ഉൾപ്പെടെയുള്ള തീരുമാനങ്ങൾക്കെതിരെ ശാന്തമായി പ്രതിഷേധിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് പത്മ ചൂണ്ടികാട്ടി.

നാലാം വയസിലാണ് ഞാൻ അമേരിക്കയിൽ എത്തിയത്. ഇവിടെ നിലനിൽക്കുന്ന വിശ്വാസ ആചാരങ്ങളേയും മൂല്യങ്ങളേയും ഞാൻ വിലമതിക്കുന്നു. ഇപ്പോൾ ഇതിനെതിരെ ട്രംപ് സ്വീകരിച്ചിരിക്കുന്ന നടപടികൾ തെറ്റിധാരണാജനകമാണെന്ന് പത്മയുടെ കത്തിൽ ചൂണ്ടികാണിക്കുന്നു. തെരഞ്ഞെടുപ്പിനുമുന്പേ, ട്രംപിനെ തടയിടാൻ ശ്രമിച്ചിരുന്നുവെങ്കിലും അതിനായില്ല. ഇപ്പോൾ സമയം അതിക്രമിക്കുന്നു എന്ന തോന്നലാണ് ഇങ്ങനെയൊരു തീരുമാനത്തിൽ എന്നെകൊണ്ട് എത്തിച്ചതെന്ന് പത്മ പറഞ്ഞു.

അതേസമയം ഇന്ത്യൻ സുന്ദരിയുടെ നീക്കം എത്രകണ്ട് ഫലവത്താകുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൽകിയിരുന്ന വാഗ്്ദാനങ്ങൾ ഒന്നൊന്നായി നിറവേറ്റുന്നതിനുള്ള ശക്തമായ നടപടികളാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്വീകരിച്ചുവരുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ