+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐപിഎല്ലിന്‍റെ ക്രിസോസ്റ്റം ജന്മദിനാഘോഷം; നൂറുപേർക്ക് വെളിച്ചം നൽകി

ഹൂസ്റ്റണ്‍: ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്തായുടെ ജന്മശതാബ്ദി ലോകമെങ്ങും സ്വീകരണ സമ്മേളനങ്ങൾ നടത്തി ആഘോഷിച്ചപ്പോൾ ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്‍റർനാ
ഐപിഎല്ലിന്‍റെ ക്രിസോസ്റ്റം ജന്മദിനാഘോഷം; നൂറുപേർക്ക് വെളിച്ചം നൽകി
ഹൂസ്റ്റണ്‍: ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്തായുടെ ജന്മശതാബ്ദി ലോകമെങ്ങും സ്വീകരണ സമ്മേളനങ്ങൾ നടത്തി ആഘോഷിച്ചപ്പോൾ ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ പ്രയർ ലൈൻ സംഘാടകർ വേറിട്ട രീതിയിൽ ജ·ദിനം ആഘോഷിച്ച് മെത്രാപ്പോലീത്തായുടെ പ്രശംസ പിടിച്ചുപറ്റി.

കാഴ്ചശക്തി നഷ്ടപ്പെട്ട കേരളത്തിലെ പാവപ്പെട്ട നൂറു പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ ക്യാന്പ് സംഘടിപ്പിച്ച് ജന്മദിനം ആഘോഷിച്ച ഐപിഎൽ പ്രവർത്തകരെ മാർ ക്രിസോസ്റ്റത്തിന് ദീർഘായുസും ആരോഗ്യത്തിനുമായി ഐപിഎൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രാസംഗികനായ മാർ ക്രിസോസ്റ്റത്തിന്‍റെ സെക്രട്ടറിയും മാർത്തോമ സഭ ബിഷപ് സ്ഥാനാർഥിയുമായ റവ. സജു പാപ്പച്ചൻ ആണ് അഭിനന്ദിച്ചത്.

വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ ഏപ്രിൽ 27ന് നടന്ന പ്രയർ ലൈനിൽ പങ്കെടുത്തു. മാർത്തോമ സഭയിലെ എപ്പിസ്കോപ്പമാരായ യുയാക്കിം മാർ കൂറിലോസ്, ഏബ്രഹാം മാർ പൗലോസ്, ഐസക് മാർ ഫിലിക്സിനോസ്, റവ. ഡോ. പോൾ, റവ. ഷിബു സാമുവൽ, റവ. ജോജി ഉമ്മൻ, തന്പി മത്തായി (ഫ്ളോറിഡ), റവ. ജയിംസ് ജേക്കബ്, റവ. ഹാപ്പി ഏബ്രഹാം, പി.പി.ചെറിയാൻ (ഡാളസ്), ലില്ലിക്കുട്ടി (ന്യൂയോർക്ക്), സാമുവൽ തോമസ് (ബാൾട്ടിമോർ), ജോണ്‍ മാത്യു (ഹൂസ്റ്റണ്‍), റവ. ഈപ്പൻ ഡാനിയേൽ, ജോസഫ് ജോർജ് (ഹൂസ്റ്റണ്‍), റവ. കെ.ആർ. കുര്യാക്കോസ്, ഫിജു ജോർജ് അച്ചനാലിൽ തുടങ്ങിയവർ ജ·ദിനാശംസകൾ അർപ്പിച്ചു. ഐപിഎൽ കോഓർഡിനേറ്ററ് സി.വി. സാമുവൽ (ഡിട്രോയിറ്റ്), ടി.എ. മാത്യു തുടങ്ങിയവർ പ്രാർഥനക്ക് നേതൃത്വം നൽകി.