+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സണ്‍ഡേ സ്കൂൾ ക്യാന്പ്

കുവൈത്ത്: സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകയുടെ വാർഷിക സണ്‍ഡേ സ്കൂൾ ക്യാന്പ് വഫ്രയിൽ സമാപിച്ചു. റവ. ബിൻസണ്‍ തോമസ് നേതൃത്വം നൽകിയ മൂന്നു ദിവസത്തെ ക്യാന്പ് 29 ന് ഉച്ചകഴിഞ്ഞ് ര
സണ്‍ഡേ സ്കൂൾ ക്യാന്പ്
കുവൈത്ത്: സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകയുടെ വാർഷിക സണ്‍ഡേ സ്കൂൾ ക്യാന്പ് വഫ്രയിൽ സമാപിച്ചു. റവ. ബിൻസണ്‍ തോമസ് നേതൃത്വം നൽകിയ മൂന്നു ദിവസത്തെ ക്യാന്പ് 29 ന് ഉച്ചകഴിഞ്ഞ് രണ്ടോടെ അവസാനിച്ചു.

നിങ്ങൾ വിലയേറിയവർ (“YOU ARE VALUABLE”) എന്ന ചിന്താവിഷയത്തിൽ കഥകളിലൂടെയും കളികളിലൂടെയുമാണ് ക്ലാസുകൾ നയിച്ചത്. പുലർച്ചെ ധ്യാനത്തോടെ ആരംഭിക്കുന്ന ക്ലാസുകളിൽ കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് പ്രചോദനം നല്കുന്ന കഥകളും മറ്റു വിനോദപരിപാടികളും ഉൾക്കൊള്ളിച്ചിരുന്നു.

ഇടവക വികാരി റവ. സജി എബ്രഹാമിന്‍റെ നേതൃത്വത്തിൽ നടന്ന ക്യാന്പിന് റവ. ബിജി മാമ്മൻ, സണ്‍ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഏബ്രഹാം മാത്യു, അധ്യാപകർ എന്നിവർ ചുമതലകൾ വഹിച്ചു.