+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സേവാദർശൻ കുവൈത്ത് കമ്യൂണിറ്റി സെന്‍റർ നിർമിച്ചു നൽകി

കുവൈത്ത് സിറ്റി : കോതമംഗലം വാര്യം വനവാസി കോളനിയിലെ അന്തേവാസികൾക്കായി സേവാദർശൻ കുവൈത്ത് കമ്യൂണിറ്റി സെന്‍റർ നിർമിച്ചു നൽകി. സേവാദർശന്‍റെ സേവാവിഭാഗം സംഘടിപ്പിച്ച "വിഷു സേവാ ദിനം 2016’ പരിപാടിയോടനുബന്
സേവാദർശൻ കുവൈത്ത് കമ്യൂണിറ്റി സെന്‍റർ നിർമിച്ചു നൽകി
കുവൈത്ത് സിറ്റി : കോതമംഗലം വാര്യം വനവാസി കോളനിയിലെ അന്തേവാസികൾക്കായി സേവാദർശൻ കുവൈത്ത് കമ്യൂണിറ്റി സെന്‍റർ നിർമിച്ചു നൽകി. സേവാദർശന്‍റെ സേവാവിഭാഗം സംഘടിപ്പിച്ച "വിഷു സേവാ ദിനം 2016’ പരിപാടിയോടനുബന്ധിച്ച് കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന വിഷു കൈനീട്ട സമർപ്പണത്തിലൂടെയാണ് ഇതിനുള്ള തുക കണ്ടെത്തിയത്.

അസിസ്റ്റന്‍റ് ഡിഎഫ്ഒ മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സേവാഭാരതി ഓർഗനൈസിംഗ് സെക്രട്ടറി ഹരിദാസ്, സേവാദർശൻ കുവൈറ്റ് സെക്രട്ടറി കൃഷ്ണകുമാർ, വിഭാഗ് സേവാ പ്രമുഖ് രാമചന്ദ്രൻ, മിഡിൽ ഈസ്റ്റ് സേവാ വിഭാഗം സെക്രട്ടറി രാജൻ, സേവാകിരണ്‍ ചാരിറ്റബിൾ സെക്രട്ടറി പ്രസാദ് എന്നിവർ സംസാരിച്ചു. തുടർന്ന് വനവാസി സഹോദരങ്ങൾക്കായുള്ള ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ