+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലങ്കര സഭാ സ്ഥാനികളെ ആദരിച്ചു

കുവൈത്ത്: സെന്‍റ് ബേസിൽ ഓർത്തഡോക്സ് ഇടവകയുടെ ആദ്യഫലപെരുന്നാളിന് മുഖ്യാതിഥികളായി കുവൈത്തിലെത്തിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദിക ട്രസ്റ്റി റവ. ഡോ. എം.ഒ. ജോണ്‍, സുറിയാനി ക്രിസ്ത്യാനി അസോസി
മലങ്കര സഭാ സ്ഥാനികളെ ആദരിച്ചു
കുവൈത്ത്: സെന്‍റ് ബേസിൽ ഓർത്തഡോക്സ് ഇടവകയുടെ ആദ്യഫലപെരുന്നാളിന് മുഖ്യാതിഥികളായി കുവൈത്തിലെത്തിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദിക ട്രസ്റ്റി റവ. ഡോ. എം.ഒ. ജോണ്‍, സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവരെ ആദരിച്ചു.

ഏപ്രിൽ 26ന് കുവൈത്തിലെ ഓർത്തഡോക്സ് ഇടവകകൾ ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക വികാരി റവ. തോമസ് റന്പാൻ അധ്യക്ഷത വഹിച്ചു. സെന്‍റ് ബേസിൽ ഓർത്തഡോക്സ് ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം ബാബു വർഗീസ്, സെന്‍റ് തോമസ് പഴയപള്ളി വികാരി ഫാ. അനിൽ വർഗീസ്, സെന്‍റ് സ്റ്റീഫൻസ് ഇടവക വികാരി ഫാ. സഞ്ചു ജോണ്‍, മഹാ ഇടവക സഹവികാരി ഫാ. ജേക്കബ് തോമസ് എന്നിവർ പ്രസംഗിച്ചു.

റവ. ഹബീബ് റന്പാൻ, ഫാ. മാത്യു കൊല്ലമല, വിവിധ ഇടവകകളിൽ നിന്നുള്ള മലങ്കര അസോസിയേഷൻ അംഗങ്ങൾ, ഭദ്രാസന കൗണ്‍സിൽ അംഗങ്ങൾ, ഭാരവാഹികൾ, അത്മീയ ജീവകാരുണ്യപ്രസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഷാജി ഇലഞ്ഞിക്കൽ, മുൻ സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഷാജി ഏബ്രഹാം, ജയ്സണ്‍ വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ