ഡബ്ലിൻ: ബ്ളാഞ്ചാർഡ്സ്ടൗണ്‍ സീറോ മലബർ സഭ മാസ് സെന്ററിൽ കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം 29ന് (ശനി) നടക്കും. അയർലൻഡിലെ സീറോ മലബർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ബ്ളാഞ്ചാർഡ്സ്ടൗണ്‍ മാസ് സെന്ററിൽ നിന്നും 28ഓളം കുട്ടികൾ ആദ്യകുർബാന സ്വീകരിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.15ന് ബ്ലാക്സ് ടൗണ്‍ St. Marys of Servant Churchൽ ആണ് ചടങ്ങുകൾ.
തിരുക്കർമങ്ങൾക്ക് എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ബിനോയി മാത്യു, ഫാ. ജോർജ് കളപ്പുരയ്ക്കൽ, ഫാ. ജോസഫ് മാക്കോതകാട്ട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. തുടർന്നു St. Paragrains GAA Club ൽ സ്നേഹവിരുന്നും ഉണ്ടായിരിക്കും.
പരിപാടിയുടെ വിജയത്തിനായി സീറോ മലബാർ ചാപ്ലിൻ ഫാ. ജോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ബ്ലാഞ്ചാർഡ്സ്ടൗണ്‍ മാസ് സെന്റർ സെക്രട്ടറി തോമസ് ആന്റണി, കൈക്കാരന്മാരായ സാജു മേൽപറന്പിൽ, സാലി പോൾ, പ്രോഗ്രാം കോഓർഡിനേറ്റർ ജോബി, ഹെഡ്മാസ്റ്റർ പിന്റു ജേക്കബ്, സണ്‍ഡേ സ്കൂൾ അധ്യാപകർ, മാതാപിതാക്കൾ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പ്രവർത്തിച്ചുവരുന്നു.
ബ്ളാഞ്ചാർഡ്സ്ടൗണ്‍ സീറോ മലബർ സഭ മാസ് സെന്ററിൽ ആദ്യ കുർബാന സ്വീകരണം 29 ന്
06:47 PM Apr 28, 2017 | Deepika.com