+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ എക്യൂമെനിക്കൽ കൗണ്‍സിൽ കുടുംബസംഗമം ജൂണ്‍ പത്തിന്

ഷിക്കാഗോ: എക്യൂമെനിക്കൽ കൗണ്‍സിൽ ഓഫ് കേരളാ ചർച്ചസ് ഇൻ ഷിക്കാഗോയുടെ കുടുംബ സംഗമം ജൂണ്‍ പത്തിനു വൈകുന്നേരം അഞ്ചിനു ഡിന്നറും വിവിധ പരിപാടികളോടുകൂടി തുടക്കംകുറിക്കും. കുടുംബസംഗമത്തിന്‍റെ ആദ്യ ടിക്കറ്റ്
ഷിക്കാഗോ എക്യൂമെനിക്കൽ കൗണ്‍സിൽ കുടുംബസംഗമം ജൂണ്‍ പത്തിന്
ഷിക്കാഗോ: എക്യൂമെനിക്കൽ കൗണ്‍സിൽ ഓഫ് കേരളാ ചർച്ചസ് ഇൻ ഷിക്കാഗോയുടെ കുടുംബ സംഗമം ജൂണ്‍ പത്തിനു വൈകുന്നേരം അഞ്ചിനു ഡിന്നറും വിവിധ പരിപാടികളോടുകൂടി തുടക്കംകുറിക്കും. കുടുംബസംഗമത്തിന്‍റെ ആദ്യ ടിക്കറ്റ് ഡോ. ഏബ്രഹാം മാർ സെറാഫിം തിരുമേനി മെഗാ സ്പോണ്‍സറായ ജോയ് അലൂക്കാസിന് ഗ്രൂപ്പിനു നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഷിക്കാഗോയിലെ ജോയ് അലൂക്കാസ് ജ്യൂവലറിയെ പ്രതിനിഥാനം ചെയ്ത് സന്തോഷ് വർഗീസ്, ജോണ്‍ ചാലിശേരി എന്നിവർ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. എക്യൂമെനിക്കൽ കൗണ്‍സിൽ സെക്രട്ടറി ഗ്ലാഡ്സണ്‍ വർഗീസ്, ജോയ് അലൂക്കാസ് പ്രതിനിധികളെ കൗണ്‍സിൽ അംഗങ്ങൾക്ക് പരിചയപ്പെടുത്തി.

ഷിക്കാഗോയിൽ നിന്നുള്ള പതിനഞ്ച് ദേവാലയങ്ങളിൽ നിന്നുള്ള അംഗങ്ങൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ കുടുംബ സംഗമത്തിന് മാറ്റുകൂട്ടും.

ക്രൈസ്തവ മൂല്യങ്ങളിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എക്യൂമെനിക്കൽ കൗണ്‍സിൽ ഇവയിൽ നിന്നു ലഭിക്കുന്ന വരുമാനം കേരളത്തിലെ നിർധനർക്ക് ഭവനം നിർമ്മിച്ച് നൽകുവാൻ വിനിയോഗിക്കുന്നു. ഈവർഷത്തെ മുഖ്യാതിഥി അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി ആയിരിക്കും.

||

കുടുംബ സംഗമത്തിന്‍റെ നടത്തിപ്പിനായി റവ.ഫാ. ഹാം ജോസഫ് ചെയർമാനായും, കോ- ചെയർ ആയി ഏലിയാമ്മ പുന്നൂസ്, ജനറൽ കണ്‍വീനറായി ആന്േ‍റാ കവലയ്ക്കൽ, കോർഡിനേറ്റർമാരായി ബഞ്ചമിൻ തോമസ്, ജോർജ് കുര്യാക്കോസ്, ജേക്കബ് ജോർജ്, ജോയിച്ചൻ പുതുക്കുളം, സിനീന ചാക്കോ, ആഗ്നസ് തെങ്ങുംമൂട്ടിൽ, രഞ്ചൻ ഏബ്രഹാം, മാത്യൂസ് കാരാട്ട് എന്നിവർ പ്രവർത്തിക്കുന്നു.

ഷിക്കാഗോ എക്യൂമെനിക്കൽ കൗണ്‍സിലിനുവേണ്ടി റവ. ഏബ്രഹാം സ്കറിയ (പ്രസിഡന്‍റ്), റവ. ഫാ. മാത്യൂസ് ജോർജ് (വൈസ് പ്രസിഡന്‍റ്), ഗ്ലാഡ്സണ്‍ വർഗീസ് (സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടൻ (ട്രഷറർ), അറ്റോർണി ടീന തോമസ് (ജോയിന്‍റ് സെക്രട്ടറി) എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകും.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം