ശന്പളമില്ലാത്ത ജോലി: സ്ത്രീകൾക്ക് പുരുഷൻമാരെക്കാൾ 60 ശതമാനം കൂടുതൽ

08:43 PM Apr 27, 2017 | Deepika.com
ബെർലിൻ: ശന്പളമില്ലാത്ത ജോലി ചെയ്യുന്ന കാര്യത്തിൽ സ്ത്രീകളാണ് പുരുഷൻമാരെക്കാൾ കൂടുതലെന്ന് പഠന റിപ്പോർട്ട്. ഇത്തരം ജോലികൾ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകൾ അറുപതു ശതമാനം കൂടുതൽ ചെയ്യുന്നതായും പഠനത്തിൽ വ്യക്തമായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

ദൈനംദിന ജോലികളിൽ ശന്പളമില്ലാത്തവ പുരുഷൻമാരെ അപേക്ഷിച്ച് 1.6 ശതമാനം സ്ത്രീകൾ കൂടുതൽ ചെയ്യുന്നു. വീട്ടുജോലി, കുട്ടികളെ നോക്കൽ, ബന്ധുക്കളെ പരിചരിക്കൽ തുടങ്ങിയവ ഇതിലുൾപ്പെടും.

ജോലിയുള്ള സ്ത്രീകൾ ദിവസേന ശരാശരി മൂന്നര മണിക്കൂറാണ് പ്രതിഫലമില്ലാത്ത ജോലികൾ ചെയ്യുന്നത്. ജോലിയുള്ള പുരുഷൻമാർ രണ്ടു മണിക്കൂറും.

അതേസമയം, പ്രതിഫലം ഉള്ളതോ ഇല്ലാത്തതോ ആയ ജോലികൾ ഒരുമിച്ച് കണക്കാക്കുന്പോൾ സ്ത്രീകൾക്കും പുരുഷൻമാർക്കും ഏറെക്കുറെ ഒരുപോലെയാണ് സമയം. പുരുഷൻമാർക്ക് ഏഴു മണിക്കൂർ 40 മിനിറ്റും സ്ത്രീകൾക്ക് ഏഴു മണിക്കൂർ 44 മിനിറ്റുമാണ്. ശന്പളമുള്ള ജോലി കൂടുതൽ ചെയ്യുന്നത് പുരുഷൻമാരാണ്. ദിവസം ശരാരി അഞ്ചര മണിക്കൂറാണിത്. സ്ത്രീകൾക്കിത് നാലേകാൽ മണിക്കൂർ.

18 മുതൽ 64 വരെ പ്രായമുള്ളവർക്കിടയിൽനടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ