+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നായർ സർവീസ് സൊസൈറ്റി നോർത്ത് ടെക്സസ് വിഷു ആഘോഷിച്ചു

ഡാളസ്: എൻഎസ്എസ് നോർത്ത് ടെക്സസ് ഈ വർഷത്തെ വിഷു ഡാളസിലെ ക്നാനായ പള്ളി ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. എൻഎസ്എസ് നോർത്ത് അമേരിക്കയുടെ ചെയർമാൻ മ·ഥൻ നായർ തിരി തെളിച്ച് ആഘോഷ പരിപാടികൾ ഉദ
നായർ സർവീസ് സൊസൈറ്റി നോർത്ത് ടെക്സസ് വിഷു ആഘോഷിച്ചു
ഡാളസ്: എൻഎസ്എസ് നോർത്ത് ടെക്സസ് ഈ വർഷത്തെ വിഷു ഡാളസിലെ ക്നാനായ പള്ളി ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. എൻഎസ്എസ് നോർത്ത് അമേരിക്കയുടെ ചെയർമാൻ മ·ഥൻ നായർ തിരി തെളിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ ജനതയുടെ കൂട്ടായ്മയുടെയും സാംസ്കാരിക പൈതൃകം സൂക്ഷിക്കുന്നതിന്‍റെയും ആവശ്യകത വിഷുദിന സന്ദേശത്തിൽ അദ്ദേഹം അംഗങ്ങൾക്ക് പകർന്നു നൽകി. നായർ സർവീസ് സൊസൈറ്റിയിലെ യുവനിരയുടെ സംഘടനയായ നായർ യൂത്ത് ഓഫ് നോർത്ത് അമേരിക്കയുടെ ഉദ്ഘാടനവും അദ്ദേഹം ചടങ്ങിൽ നിർവഹിച്ചു.

ജിഷ ജഗദീഷ് സ്വാഗതം ആശംസിച്ചു. എൻഎസ്എസ് ട്രഷറർ സുമി മനോജ്, പ്രിയ സംഗീത് എന്നിവർ വിഷു ദിന പരിപാടികൾക്ക് തുടക്കം കുറിച്ചു യൂത്ത് വിഭാഗം തുടർന്നുള്ള പരിപാടികൾക്ക് നേതൃത്വം നൽകി. ആരിഷ് രവീന്ദ്രൻ, അരവിന്ദ് ഗോപകുമാർ, ശ്രീഹരി, റോണക് നന്പ്യാർ, പ്രണവ് സുധീർ, നിഖിൽ വികാസ്, അഞ്ജിത അരുണ്‍, ആരവ് ഗോപിനാഥ്, ലക്ഷ്മി കൃഷ്ണകുമാർ, അഭിജിത് നായർ, മേഘ്ന സുരേഷ്, രോഹിത് നായർ, നവീന മോഹൻ, പല്ലവി, വിഷ്ണു നായർ, കാർത്തിക്, നികിത വികാസ്, നവനീത് മോഹൻ എന്നിവർ വിവിധ പരിപാടികൾ സദസിന് പരിചയപ്പെടുത്തി.

പ്രസിഡന്‍റ് പ്രമോദ് നായർ ഈ വർഷത്തെ സംഘടനാ പരിപാടികൾ വിശദീകരിച്ചു. തുടർന്നു വൈസ് പ്രസിഡന്‍റ് സ്മിത മനോജ്, സെക്രട്ടറി ലക്ഷ്മി വിനു, ജോയിന്‍റ് സെക്രട്ടറി മോഹൻ കുന്നംകാലത്ത്, ട്രഷറർ സുമി മനോജ്, ജോയിന്‍റ് ട്രഷറർ ജിഷ ജഗദിഷ്, കമ്മിറ്റി അംഗങ്ങളായ ഡോ. അരുണ്‍ കുമാർ, ബൈജു പിള്ള, സുനിൽ നായർ, കിരണ്‍, ഡോ. വികാസ് നെടുന്പിള്ളിൽ, ദിവ്യ രാജേഷ്, സരിത അരുണ്‍ എന്നിവരെ സദസിനു പരിചയപ്പെടുത്തി.

തുടർന്നു കുട്ടികളുടെ വിവിധ നൃത്തനൃത്യങ്ങളും അരങ്ങേറി. നായർ സമുദായത്തിലെ മുതിർന്ന തലമുറയിലെ അംഗങ്ങൾ കുട്ടികൾക്ക് വിഷു കൈനീട്ടവും നൽകി. വിഭവ സമൃദ്ധമായ സദ്യയോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം