+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോഗോ പ്രകാശനം ചെയ്തു

ദുബായ്: ദുബായ് അൽ ഖുസൈസ് കോർണർ ഫുട്ബോൾ ഗ്രൗണ്ടിൽ മേയ് 11ന് നടക്കുന്ന അണങ്കൂർ പ്രീമിയർ ലീഗ് സീസണ്‍ 2 സോക്കർ 2017 ന്‍റെ ലോഗോ പ്രകാശനം ചെയ്തു. പ്രമുഖ വ്യവസായിയും വെൽഫിറ് ഗ്രൂപ്പ് ചെയർമാനുമായ യഹ്യ തള
ലോഗോ പ്രകാശനം ചെയ്തു
ദുബായ്: ദുബായ് അൽ ഖുസൈസ് കോർണർ ഫുട്ബോൾ ഗ്രൗണ്ടിൽ മേയ് 11ന് നടക്കുന്ന അണങ്കൂർ പ്രീമിയർ ലീഗ് സീസണ്‍ 2 സോക്കർ 2017 ന്‍റെ ലോഗോ പ്രകാശനം ചെയ്തു. പ്രമുഖ വ്യവസായിയും വെൽഫിറ് ഗ്രൂപ്പ് ചെയർമാനുമായ യഹ്യ തളങ്കര ശുക്രിയ ഗ്രൂപ്പ് ചെയർമാൻ ശിഹാബ് ശുക്രിയക് നൽകി നിർവഹിച്ചു.

അണങ്കൂർ മേഖലയിലെ യുഎഇയിൽ താമസക്കാരായ താരങ്ങളെ ഉൾപ്പെടുത്തിയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. എട്ടു ടീമുകളാണ് ഈ വർഷം മത്സരിക്കുന്നത്. ഈ വർഷം കുടുംബങ്ങളെ ഉൾപ്പെടുത്തി അണങ്കൂറിയൻസ് മീറ്റും ഇതോടപ്പം സംഘടിപ്പിക്കുന്നുണ്ട്.

റഹ്മാൻ ബെദിര, സവാദ് ടിപ്പു നഗർ, സഫ്വാൻ അണങ്കൂർ, ശകീൽ ടിപ്പു നഗർ, ഹനീഫ് കൊല്ലന്പാടി, നിഷാഫ് തുരുത്തി, റഫീഖ് കൊല്ലന്പാടി, ആപ്പി വിദ്യാനഗർ, സഫ്വാൻ തുരുത്തി തുടങ്ങിയവർ ലോഗോ പ്രകാശ ചടങ്ങിൽ സംബന്ധിച്ചു.