+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ കൈപ്പുഴ സംഗമം നടത്തി

മസ്കിറ്റ് (ഡാളസ്): കേരളത്തിലെ കൈപ്പുഴയിൽ നിന്നും കുടിയേറിയ മലയാളികളുടെ കുടുംബ സംഗമം ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ അരങ്ങേറി. ഏപ്രിൽ 23ന് ഗാർലന്‍റ് കിയ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികൾ
ഡാളസിൽ കൈപ്പുഴ സംഗമം നടത്തി
മസ്കിറ്റ് (ഡാളസ്): കേരളത്തിലെ കൈപ്പുഴയിൽ നിന്നും കുടിയേറിയ മലയാളികളുടെ കുടുംബ സംഗമം ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ അരങ്ങേറി. ഏപ്രിൽ 23ന് ഗാർലന്‍റ് കിയ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികൾ.

അമേരിക്കയിൽ സന്ദർശനത്തിനെത്തിയ റിട്ട. അധ്യാപകൻ തോമസ് പവ്വത്തിൽ സമ്മേളനത്തിൽ മുഖ്യതിഥിയായി പങ്കെടുത്തു. വർഷങ്ങൾക്കുശേഷം ബാല്യകാല സുഹൃത്തുക്കളേയും പ്രദേശവാസികളേയും ഒന്നിച്ച് കാണുന്നതിനും അവേശഭരിതമായ ഓർമകൾ പങ്കുവയ്ക്കാനും കഴിഞ്ഞതിൽ തോമസ് മാഷ് സംഘാടകരെ അഭിന്ദിച്ചു. തിയോഫിൻ ചാമക്കാല ആമുഖ പ്രസംഗം നടത്തി. മാത്തുകുട്ടി ചാമക്കാല, ലാന പ്രസിഡന്‍റും കവിയും സാഹിത്യകാരനും കൈപ്പുഴ നിവാസിയുമായ ജോസ് ഓച്ചാലിൽ, തൊമ്മച്ചൻ മുളകേൽ (കെസിഎ പ്രസിഡന്‍റ്), കുഞ്ഞുമോൻ പവ്വത്തിൽ, ജോസ് ചാമക്കാല കിഴക്കേതിൽ, കിഷോർ തറയിൽ, ബേബി അതിവറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. തൊമ്മച്ചൻ തറയിൽ, മത്തായി പവ്വത്തിൽ, സൈമണ്‍ ചാമക്കാല എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സ്നേഹവിരുന്നോട് പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ