+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി കുടുംബവേദി യാത്രയയപ്പ് നൽകി

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാജി വെച്ചൂർ, വിഷ്ണു ഷാജി, വൃന്ദ ഷാജി, സുനിത അശോകൻ, ഷീജ ഉണ്ണി, നന്ദന ഉണ്ണി എന്നിവർക്ക് കേളി കലാ സാംസ്കാരികവേദിയുടെ കുടുംബ വിഭാഗമായ കേളി കുട
കേളി കുടുംബവേദി യാത്രയയപ്പ് നൽകി
റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാജി വെച്ചൂർ, വിഷ്ണു ഷാജി, വൃന്ദ ഷാജി, സുനിത അശോകൻ, ഷീജ ഉണ്ണി, നന്ദന ഉണ്ണി എന്നിവർക്ക് കേളി കലാ സാംസ്കാരികവേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

ബത്ത അൽ റയാൻ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പു ചടങ്ങിൽ സുകേഷ് അധ്യക്ഷത വഹിച്ചു. കുടുംബവേദി സെക്രട്ടറി അശോകൻ, കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം കുഞ്ഞിരാമൻ മയ്യിൽ, കുടുംബവേദി ചീഫ് കോഓർഡിനേററർ സിന്ധു ഷാജി, ജോയിന്‍റ് സെക്രട്ടറി മാജിദ ഷാജഹാൻ, ട്രഷറർ അനിൽ അറക്കൽ, സുലൈ യൂണിറ്റ് പ്രസിഡന്‍റ് സീബ അനിരുദ്ധൻ, സെക്രട്ടറി നബീല കാഹിം, ബദിയ യൂണിറ്റ് വൈസ് പ്രസിഡന്‍റ് ബിന്ദു മധു, സന്ധ്യ പുഷ്പരാജ്, പ്രിയ വിനോദ്, ശ്രീഷ സുകേഷ്, ബനൻ ഇംതിയാസ്, ഷാജഹാൻ എന്നിവർ സംസാരിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം കുഞ്ഞിരാമൻ മയ്യിൽ, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ കുടുംബവേദിയുടെ ഉപഹാരങ്ങൾ സമ്മാനിച്ചു.