+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇംഗ്ലീഷ് പരിശീലനം

ജിദ്ദ: ജിദ്ദ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ "ജിദ്ദ ചങ്ങാതി കൂട്ടം’ പ്രവാസി മലയാളികൾക്കായി ഇംഗ്ലീഷ് പരിശീലനം ആരംഭിക്കുന്നു. ഇംഗ്ലീഷ് പഠനം പൂർത്തിയാക്കിയിട്ടും സുഗമമായ രീതിയിൽ ആശയ വിനിമയം നടത്താൻ ഏറെ
ഇംഗ്ലീഷ് പരിശീലനം
ജിദ്ദ: ജിദ്ദ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ "ജിദ്ദ ചങ്ങാതി കൂട്ടം’ പ്രവാസി മലയാളികൾക്കായി ഇംഗ്ലീഷ് പരിശീലനം ആരംഭിക്കുന്നു. ഇംഗ്ലീഷ് പഠനം പൂർത്തിയാക്കിയിട്ടും സുഗമമായ രീതിയിൽ ആശയ വിനിമയം നടത്താൻ ഏറെ പ്രയാസപ്പെടുന്നവർക്ക് ഈ പരിശീലനം ഉപകാരപ്പെടും.

ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാത്രി 7.30 മുതൽ 9.00 വരെ ആണ് ക്ലാസുകൾ. മൂന്നു മാസം നീണ്ടു നിൽക്കുന്ന കോഴ്സിൽ പരിശീലനം പൂർത്തിയാക്കുന്നതോടുകൂടി മാനസിക സംഘർഷമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കുമെന്ന് പ്രധാന പരിശീലകനായ മുജീബ് ഏഴോം ഉറപ്പു നൽകി. മുസ്തഫ കെ.ടി പെരുവള്ളൂർ, ഇക്ബാൽ വേശാല എന്നിവർ നേതൃത്വം നൽകും.

വിവരങ്ങൾക്ക്: 0570 800 786 എന്ന നന്പറിലോ https://jeddahenglishclub.splashthat.com/ എന്ന ഓണ്‍ലൈൻ വഴിയോ ബന്ധപ്പെടാവുന്നതാണ്.