+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമാ മിഡ്അറ്റ്ലാന്‍റിക് റീജണ്‍ പ്രവർത്തനോദ്ഘാടനം

ഫിലാഡൽഫിയ: ഫോമാ മിഡ്അറ്റലാന്‍റിക് റീജണിന്‍റെ ദ്വിവത്സര കർമപരിപാടികൾക്ക് തുടക്കം കുറിച്ചു. വിഷും ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 23ന് മാപ്പ് ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിൽ ചേർന്ന സമ്മേളനത്തിൽ ഫോ
ഫോമാ മിഡ്അറ്റ്ലാന്‍റിക് റീജണ്‍ പ്രവർത്തനോദ്ഘാടനം
ഫിലാഡൽഫിയ: ഫോമാ മിഡ്അറ്റലാന്‍റിക് റീജണിന്‍റെ ദ്വിവത്സര കർമപരിപാടികൾക്ക് തുടക്കം കുറിച്ചു. വിഷും ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 23ന് മാപ്പ് ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിൽ ചേർന്ന സമ്മേളനത്തിൽ ഫോമായുടെ സ്ഥാപകനേതാക്കളെയും അംഗസംഘടനകളുടെ ഭാരവാഹികളെയും പ്രവർത്തകരെയും സാക്ഷിനിർത്തി റീജണൽ വൈസ് പ്രസിഡന്‍റ് സാബു സ്കറിയ, സെക്രട്ടറി ജോജോ കോട്ടൂർ, ട്രഷറർ ബോബി തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ദേശീയ ജനറൽ സെക്രട്ടറി ജിബി തോമസ് ഉദ്ഘാടനം നിർവഹിച്ചു.

സാബു സ്കറിയ അധ്യക്ഷത വഹിച്ചു. ഫോമാ റീജണ്‍ സെക്രട്ടറി ജോജോ കോട്ടൂർ, ഫോമാ മുൻ പ്രസിഡന്‍റ് ജോർജ് മാത്യു, ജുഡീഷ്യറി ചെയർമാൻ പോൾ സി. മത്തായി, റീജണൽ കണ്‍വൻഷൻ ചെയർമാൻ അലക്സ് ജോണ്‍, KANJ പ്രസിഡന്‍റ് സ്വപ്ന രാജേഷ്, KSNJ പ്രസിഡന്‍റ് ഹരികുമാർ രാജൻ, KALAA ജോയിന്‍റ് സെക്രട്ടറി അലക്സ് ജോണ്‍, DELMA മുൻ പ്രസിഡന്‍റ് സക്കറിയ കുര്യൻ, മാപ്പ് പ്രസിഡന്‍റ് അനു സ്കറിയ, ഫോമാ നാഷണൽ കമ്മിറ്റി വനിതാ പ്രതിനിധി രേഖ ഫിലിപ്പ്, റീജണൽ ഫണ്ട് റെയ്സിംഗ് ചെയർമാൻ അനിയൻ ജോർജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രസിദ്ധ സാഹിത്യകാരൻ അശോകൻ വേങ്ങശേരി വിഷു ആശംസകളും ഫോമാ സ്ഥാപകനേതാവ് ഡോ. ജയിംസ് കുറിച്ചി ഈസ്റ്റർ ആശംസകളും നേർന്നു സംസാരിച്ചു. അലക്സാണ്ടർ, തോമസ് ഏബ്രഹാം, ശ്രീദേവി, പ്രമോദ്, റെയ്ച്ചൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജഗപൊഗ ടീം ജിനോയും സുനിതയും പരിപാടികൾ റിക്കാർഡ് ചെയ്തു. ട്രഷറർ ബോബി തോമസ് നന്ദി പ്രസംഗം നടത്തി. അനു സ്കറിയായും സിബി ചെറിയാനും പരിപാടിയുടെ എംസി ആയി പ്രവർത്തിച്ചു. ഡിന്നറോടെ പരിപാടികൾ സമാപിച്ചു.