+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുബായ് സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഡയസ്പോറ കോണ്‍ഫറൻസ്

ദുബായ്: ദുബായ് സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഓർത്തഡോക്സ് ഡയസ്പോറയുടെ ത്രിദിന കോണ്‍ഫറൻസ് ആരംഭിച്ചു.കേരളത്തിനു വെളിയിൽ ജനിച്ചു വളർന്ന ഓർത്തഡോക്സ് സഭാംഗങ്ങളുടെ കൂട്ടയ്മയാണ് ഓർത്തഡോക്സ് ഡ
ദുബായ് സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഡയസ്പോറ കോണ്‍ഫറൻസ്
ദുബായ്: ദുബായ് സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഓർത്തഡോക്സ് ഡയസ്പോറയുടെ ത്രിദിന കോണ്‍ഫറൻസ് ആരംഭിച്ചു.

കേരളത്തിനു വെളിയിൽ ജനിച്ചു വളർന്ന ഓർത്തഡോക്സ് സഭാംഗങ്ങളുടെ കൂട്ടയ്മയാണ് ഓർത്തഡോക്സ് ഡയസ്പോറ.

തലമുറ തലമുറയോട് നിന്‍റെ ക്രിയകളെ പുകഴ്ത്തി നിന്‍റെ വീര്യ പ്രവർത്തികളെ പ്രസ്താവിക്കും: സങ്കീർത്തനങ്ങൾ 145:4 എന്നതാണ് ചിന്താ വിഷയം.

മലേഷ്യയിൽ ജനിച്ചു വളർന്ന് മലേഷ്യൻ പൗരത്വം സ്വീകരിച്ച റവ. ഫിലിപ്പ് തോമസ് കോർ എപ്പിസ്കോപ്പയാണ് മുഖ്യ പ്രാസംഗികൻ. കോണ്‍ഫറൻസ് വെള്ളിയാഴ്ച സമാപിക്കും.

ഇടവക വികാരി ഫാ. ഷാജി മാത്യൂസ്, സഹവികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റി മാത്യു കെ. ജോർജ്, സെക്രട്ടറി ബിജുമോൻ കുഞ്ഞച്ചൻ എന്നിവർ നേതൃത്വം നൽകും.

വിവരങ്ങൾക്ക്: 050 55 22 341.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള