+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിദ്ദ സ്പോർട്സ് ക്ലബ് അൽ അഹ്ലിയോടു പൊരുതിത്തോറ്റു

ജിദ്ദ: അൽ അഹ്ലി സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ജിദ്ദ സ്പോർട്സ് ക്ലബ് ജൂണിയേഴ്സ് അൽ അഹ്ലി ജൂണിയേഴ്സിനോട് 30 കീഴടങ്ങി. അൽ അഹ്ലിക്കുവേണ്ടി ക്യാപ്റ്റൻ ഫൈസൽ, അബ്ദുൽ ഇലാഹ്, അബ്ദുൽ അസീസ
ജിദ്ദ സ്പോർട്സ് ക്ലബ് അൽ അഹ്ലിയോടു പൊരുതിത്തോറ്റു
ജിദ്ദ: അൽ അഹ്ലി സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ജിദ്ദ സ്പോർട്സ് ക്ലബ് ജൂണിയേഴ്സ് അൽ അഹ്ലി ജൂണിയേഴ്സിനോട് 3-0 കീഴടങ്ങി. അൽ അഹ്ലിക്കുവേണ്ടി ക്യാപ്റ്റൻ ഫൈസൽ, അബ്ദുൽ ഇലാഹ്, അബ്ദുൽ അസീസ് എന്നിവരാണ് സ്കോർ ചെയ്തത്.

ഏഷ്യയിലെ ഫുട്ബോൾ രാജാക്ക·ാരായ അൽ അഹ്ലി ഫുട്ബോൾ അക്കാദമി വിദേശ കോച്ചുമാരുടെ മികച്ച പരിശീലനം ലഭിച്ച അൽ അഹ്ലി ജൂണിയേഴ്സുമായി ജിദ്ദ സ്പോർട്സ് ക്ലബ് ജൂണിയേർസ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ബെൽജിയം കോച്ചായ ഫാബിയുടെ മികച്ച പരിശീലനവും ഹോം ഗ്രൗണ്ടും അൽ അഹ്ലിക്ക് മുതൽ കൂട്ടായി.

ഇന്ത്യൻ ഫുട്ബോൾ അക്കാദമിക്ക് ആദ്യമായി ഏഷ്യയിലെ മികച്ച ഫുട്ബോൾ ക്ലബുമായി മത്സരിക്കാൻ അവസരം ലഭിച്ചതിൽ ഇന്ത്യൻ കോച്ച് എന്നനിലയിൽ അഭിമാനിക്കുവെന്നും ഭാവി പ്രതീക്ഷകളായ മികച്ച കുട്ടികൾ ജിദ്ദ സ്പോർട്സ് ക്ലബ്അക്കാദമിയിൽ ഉണ്ടന്നും അവർക്കുവേണ്ട എല്ലാ സഹായവും പിന്തുണയും പരിശീലനവും നൽകുമെന്ന് ചീഫ് കോച്ച് പി.ആർ സലിം ഉറപ്പുനൽകി.

അസിസ്റ്റന്‍റ് കോച്ചുമാരായ പി. സഹീർ, ആർ. ഹനീഫ, സമീർ ഒഫിഷ്യൽസുകളായി പ്രസിഡന്‍റ് ജാഫർ അഹമ്മദ്, സാദിഖ് എടക്കാട്, ബഷീർ, മുഹമ്മദ് ഫസീഷ്, പ്രവീണ്‍, താജ്മൽ ബാബു, സിറാജ്, നൗഷാദ്, കരീം എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ