+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉയിർപ്പ് പ്രശ്നമുഖരിതമായ ലോകത്തിന് പ്രത്യാശ: ഏബ്രഹാം മാർ എപ്പിഫാന്യോസ്

അബുദാബി: യേശുക്രിസ്തുവിന്‍റെ ഉയിർത്തെഴുന്നേല്പ് ക്രിസ്തീയ വിശ്വാസത്തിന്‍റെ കേന്ദ്ര അടിസ്ഥാനമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാന്യോസ്. പതിനാം യ
ഉയിർപ്പ് പ്രശ്നമുഖരിതമായ ലോകത്തിന് പ്രത്യാശ: ഏബ്രഹാം മാർ എപ്പിഫാന്യോസ്
അബുദാബി: യേശുക്രിസ്തുവിന്‍റെ ഉയിർത്തെഴുന്നേല്പ് ക്രിസ്തീയ വിശ്വാസത്തിന്‍റെ കേന്ദ്ര അടിസ്ഥാനമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാന്യോസ്.

പതിനാം യുഎഇ സിഎസ്ഐ ക്വയർ ഫെസ്റ്റിവലിൽ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ കർത്താവ് എന്ന വിഷയത്തെ ആസ്പദമാക്കി ദുബായ് സിഎസ്ഐ ഇടവക നടത്തിയ ഗാനശുശ്രൂഷയിൽ ഉയിർപ്പ് പ്രശ്നമുഖരിതമായ ലോകത്തിന് പ്രത്യാശ നൽകുന്നതായും ആ ഉറപ്പാണ് യേശുവിന്‍റെ ശിഷ്യ·ാരെ ലോകത്തിലേക്ക് സമാധാനത്തിന്‍റെ സുവിശേഷവുമായി പുറപ്പെടുവാൻ പ്രേരിപ്പിച്ചതെന്നും എപ്പിഫാന്യോസ് ചൂണ്ടിക്കാട്ടി.

റവ. പോൾ പി. മാത്യു, റവ. ദാസ് ജോർജ്, റവ. പ്രവീണ്‍ ജോർജ് ചാക്കോ, റവ. ബൈജു ഈപ്പൻ എന്നിവർ ആരാധനക്ക് നേതൃത്വം നൽകി.

സിഎസ്ഐ സഭ അബുദാബി, ഷാർജ, അൽഐൻ, ജബൽഅലി, ദുബായ് എന്നീ ഇടവകകളിൽനിന്നും 250ൽ പരം ഗായകസംഘാംഗങ്ങൾ ഗാന ശുശ്രൂഷയിൽ പങ്കെടുത്തു. ജൂബി ഏബ്രഹാം നേതൃത്വം നൽകി. ജോർജ് കുരുവിള, ഈപ്പൻ ജോർജ് എന്നിവർ കണ്‍വീനർമാരായിരുന്നു.

ചടങ്ങിൽ മൂന്നു വർഷത്തെ സേവനത്തിനുശേഷം സ്ഥലം മാറിപോകുന്ന വൈദികർക്ക് യാത്രയയപ്പ് നൽകി. ഗായക സംഘത്തിലെ മുതിർന്ന അംഗങ്ങളായ ജോസഫ് ഇട്ടിച്ചെറിയ, ജീമോൻ എം. ജോർജ്, ജോർജ് കുരുവിള എന്നിവരെ ആദരിച്ചു. www.uaecsichoirfest.com എന്ന വെബ്സൈറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള