+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാസു കൗണ്ടി ഡമോക്രാറ്റിക് പാർട്ടി വാർഷിക സ്പ്രിംഗ് ഫണ്ട് റൈസിംഗ് ഡിന്നർ നടത്തി

ന്യൂയോർക്ക്: നാസു കൗണ്ടി ഡമോക്രാറ്റിക് പാർട്ടി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഷിക സ്പ്രിംഗ് ഫണ്ട് റൈസിംഗ് ഡിന്നർ ഏപ്രിൽ 24നു ലോംഗ് ഐലന്‍റിലെ ക്രെസ്റ്റ് ഹാലോ കണ്‍ട്രി ക്ലബിൽ നടന്നു. ഡമോക്രാറ്റിക്
നാസു കൗണ്ടി ഡമോക്രാറ്റിക് പാർട്ടി വാർഷിക സ്പ്രിംഗ് ഫണ്ട് റൈസിംഗ് ഡിന്നർ നടത്തി
ന്യൂയോർക്ക്: നാസു കൗണ്ടി ഡമോക്രാറ്റിക് പാർട്ടി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഷിക സ്പ്രിംഗ് ഫണ്ട് റൈസിംഗ് ഡിന്നർ ഏപ്രിൽ 24-നു ലോംഗ് ഐലന്‍റിലെ ക്രെസ്റ്റ് ഹാലോ കണ്‍ട്രി ക്ലബിൽ നടന്നു. ഡമോക്രാറ്റിക് പാർട്ടി നാഷണൽ ചെയർമാൻ ടോം പെരസ് മുഖ്യാതിഥിയായി പങ്കെടുത്ത സമ്മേളനത്തിൽ 1400-ൽ അധികം ആളുകൾ പങ്കെടുത്തു.

നാസു കൗണ്ടി ഡമോക്രാറ്റിക് പാർട്ടി ചെയർമാൻ ജയ് ജേക്കബിന്‍റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ കൗണ്ടി ലെജിസ്ലേറ്റർ ലീ സീമാനെ സ്തുത്യർഹ സേവനത്തെ മാനിച്ചുകൊണ്ട് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് നൽകി ആദരിച്ചു. ന്യൂയോർക്ക് സ്റ്റേറ്റ് കണ്‍ട്രോളർ തോമസ് ഡിനാപൊളി, കോണ്‍ഗ്രസ് മാൻ തോമസ് സൗസ്സി, മറ്റ് ഉയർന്ന ഡമോക്രാറ്റിക് പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു.

കളത്തിൽ വർഗീസ് വൈസ് ചെയർമാനായ നാസ്സു കൗണ്ടി ഡമോക്രാറ്റിക് പാർട്ടിയുടെ ചടങ്ങിൽ നിരവധി ഭാരതീയർ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം