+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിലാഡൽഫിയ മാർത്തോമാ ഇടവക വികാരി റവ. റെജി തോമസിന് യാത്രയയപ്പ് നൽകി

ഫിലാഡൽഫിയ: മാർത്തോമാ ഇടവക വികാരിയായി കഴിഞ്ഞ മൂന്നുവർഷം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചതിനുശേഷം സ്ഥലംമാറിപ്പോകുന്ന റവ. റെജി തോമസ് അച്ചനും, കുടുംബത്തിനും ഫിലാഡൽഫിയ മാർത്തോമാ ഇടവക ഉജ്വലമായ യാത്രയയപ്പ്
ഫിലാഡൽഫിയ മാർത്തോമാ ഇടവക വികാരി റവ. റെജി തോമസിന് യാത്രയയപ്പ് നൽകി
ഫിലാഡൽഫിയ: മാർത്തോമാ ഇടവക വികാരിയായി കഴിഞ്ഞ മൂന്നുവർഷം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചതിനുശേഷം സ്ഥലംമാറിപ്പോകുന്ന റവ. റെജി തോമസ് അച്ചനും, കുടുംബത്തിനും ഫിലാഡൽഫിയ മാർത്തോമാ ഇടവക ഉജ്വലമായ യാത്രയയപ്പ് നൽകി.

2017 ഏപ്രിനു23-നു ആരാധനയ്ക്കുശേഷം സോഫി സാമിന്‍റെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച യാത്രയയപ്പ് സമ്മേളനത്തിൽ ഇടവക വൈസ് പ്രസിഡന്‍റ് ജോണ്‍ ഏബ്രഹാം അധ്യക്ഷതവഹിച്ചു. സെക്രട്ടറി തോമസ് ജോയി എല്ലാവരേയും സ്വാഗതം ചെയ്തു.

തുടർന്നു വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് സാബു ചാക്കോ (എക്സിക്യൂട്ടീവ് കമ്മിറ്റി), മാത്യു ഉമ്മൻ (ഇടവക മിഷൻ), ലാലുക്കുട്ടി വർഗീസ് (സേവികാസംഘം), അലൻ മാത്യു (യുവജന സഖ്യം), സ്നേഹ ഏഹ്രാം (യൂത്ത് ഫെല്ലോഷിപ്പ്), മേരി ഏബ്രഹാം (സണ്‍ഡേ സ്കൂൾ), മാത്യു തോമസ് (സീനിയർ ഫെല്ലോഷിപ്പ്), സണ്ണി ഏബ്രഹാം (മുൻ വൈസ് പ്രസിഡന്‍റ്), ജോർജുകുട്ടി ഉമ്മൻ, സുമ ചാക്കോ, വർഗീസ് കെ. ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്നു റെജി അച്ചനും, സഹധർമ്മിണി ജിഷ കൊച്ചമ്മയും യാത്രയയപ്പിന് നന്ദിപൂർവ്വം മറുപടി പറഞ്ഞു. ഇടവകയുടെ സ്നേഹോപഹാരം ട്രിസ്റ്റിമാരായ ജോർജി മാത്യുവും, ജോബി മാത്യുവും ചേർന്നു സമർപ്പിച്ചു. കെ.ഇ. മാത്യു എല്ലാവർക്കും കൃതജ്ഞത പ്രകാശിപ്പിച്ചു. ഇംഗ്ലീഷ്, മലയാളം ഗായകസംഘങ്ങളുടെ മനോഹര ഗാനങ്ങൾ യാത്രയയപ്പിന് മിഴിവേകി.

അലക്സ് കെ. ദാനിയേലിന്‍റെ പ്രാർത്ഥനയോടും റജി അച്ചന്‍റെ ആശീർവാദത്തോടുംകൂടി സമ്മേളനം സമംഗളം പര്യവസാനിച്ചു. ജോജോ കോട്ടൂർ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം