+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"എക്സോഡസ്’ മഹാ നാടകത്തിന് അരങ്ങോരുങ്ങുന്നു

ഷിക്കാഗോ: ലോകത്തിലെ ഏറ്റവും വലിയ മലയാള നാടകം അണിയറയിൽ ഒരുങ്ങുന്നു. എക്കാലത്തേയും വിസ്മയമായ "എക്സോഡസ്’ നോർത്ത് അമേരിക്കയിലെ സ്റ്റേജ്ഷോകൾക്ക് പുതിയ മാനവും, അന്പരപ്പിക്കുന്ന കലാമേ·യും പകർന്നു നൽകുന
ഷിക്കാഗോ: ലോകത്തിലെ ഏറ്റവും വലിയ മലയാള നാടകം അണിയറയിൽ ഒരുങ്ങുന്നു. എക്കാലത്തേയും വിസ്മയമായ "എക്സോഡസ്’ നോർത്ത് അമേരിക്കയിലെ സ്റ്റേജ്ഷോകൾക്ക് പുതിയ മാനവും, അന്പരപ്പിക്കുന്ന കലാമേ·യും പകർന്നു നൽകുന്ന ഈ നാടകം ഒരു അത്ഭുതമായി മാറും.

ബി.സി 1446- 1406 കാലഘട്ടത്തിൽ നടന്ന ന്ധപുറപ്പാട്’ എന്ന സംഭവത്തിന്‍റെ ദൃശ്യാവിഷ്കാരമാണ് എക്സോഡസസ്. കലാസംവിധാനം, നാടകരചന, ഗാനരചന, അഭിനയം, ആർട്ട് വർക്ക്, സംഗീതം, വസ്ത്രാലങ്കാരം എന്നിവ നിർവഹിച്ചിരിക്കുന്നത് അനുഗ്രഹീത കലാകാര·രാണ്. ഏകദേശം 150-ഓളം കലാകാര·ാർ പങ്കെടുക്കുന്ന ഈ ബഹുനാടകത്തിന്‍റെ ആർട്ട് വർക്കുകളും, പൂർണതയും, മേ·യും, ബാഹുല്യവുംകൊണ്ടുതന്നെ ഒരു അത്ഭുതമായി മാറിയിരിക്കുകയാണ്.

നാടകത്തിന്‍റെ വിജയത്തിനായി മാസങ്ങളോളം രാപകലില്ലാതെ കഠിനാധ്വനം ചെയ്യുന്ന ഒരു കൂട്ടം കലാകാര·ാരെ എടുത്തുപറയേണ്ടതാണ്. ബിജു തയ്യിൽചിറയുടെ സംവിധാനത്തിൽ, മാത്യു ജോർജ്, തോമസ് വർഗീസ്, സജി ജോർജ് എന്നിവരോടൊപ്പം ഏകദേശം അന്പതോളം വാളണ്ടിയേഴ്സ് ചെയ്യുന്ന നിസ്വാർത്ഥ സേവനം ശ്ശാഘനീയമാണ്.

2017 ജൂണ്‍ മൂന്നിനു അരങ്ങേറുന്ന നാടകം എല്ലാ പ്രേക്ഷകരുടേയും ഓർമ്മയിൽ എന്നെന്നും സൂക്ഷിക്കാം. അനിത മാത്യു അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം