+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗീതാമണ്ഡലം വിഷു ആഘോഷങ്ങൾ വർണാഭമായി

ഷിക്കാഗോ ഷിക്കാഗോ ഗീതാമണ്ഡലം വിഷു ആഘോഷിച്ചു. ഓർമ്മകൾകൂടുകൂട്ടിയ മനസ്സിന്‍റെ തളിർചില്ലയിൽ പൊന്നിൻനിറമുള്ള ഒരായിരം ഓർമ്മകളുമായി ഐശ്വര്യത്തിൻറെയും സമൃദ്ധിയുടെയും ഉത്സവമായ വിഷുദിനം നല്ല നാളെയെ കുറിച്
ഗീതാമണ്ഡലം വിഷു ആഘോഷങ്ങൾ വർണാഭമായി
ഷിക്കാഗോ ഷിക്കാഗോ ഗീതാമണ്ഡലം വിഷു ആഘോഷിച്ചു. ഓർമ്മകൾകൂടുകൂട്ടിയ മനസ്സിന്‍റെ തളിർചില്ലയിൽ പൊന്നിൻനിറമുള്ള ഒരായിരം ഓർമ്മകളുമായി ഐശ്വര്യത്തിൻറെയും സമൃദ്ധിയുടെയും ഉത്സവമായ വിഷുദിനം നല്ല നാളെയെ കുറിച്ചുളള സുവർണ്ണ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. ഒരു വർഷത്തെ ഫലം വിഷുക്കണിയെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ ഒരു ജ·ത്തിന്‍റെ സുകൃതമാണ് ഇക്കുറി ഗീതാമണ്ഡലം, ഷിക്കാഗോ മലയാളികൾക്കായി കണിയോരുക്കിയത്.

മുൻ തിരിവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനും ശബരിമല അന്പലത്തിലെ സഹ ശാന്തിയുമായിരുന്ന സർവ്വശ്രീ ശേഷാമണി ശാന്തിയുടെ മുഖ്യ കർമ്മികത്വത്തിൽ ഏപ്രിൽ 15-നു ശനിയഴ്ച രാവിലെ 7.30 ന് മഹാഗണപതി ഹോമത്തോടെ ശുഭാരംഭം കുറിച്ച സ്ഥാപന ചടങ്ങുകൾക്ക് ഗീതാമണ്ഡലം ആസ്ഥാന ശാന്തി ലക്ഷ്മി നാരയണൻ സഹകാർമ്മികത്വം വഹിച്ചു.

||

ഗണപതി ഹോമത്തിനുശേഷം പഞ്ചപുണ്യാഹം, രക്ഷാകലശം, വാസ്തുഹോമം, വാസ്തുപുണ്യാഹം, വരുണനെയും സപ്തനദികളെയും ജലദ്രോണിയില് ആവാഹിച്ച് ഭഗവാനെ ജലത്തിൽ ശയനാവസ്ഥയിൽ ജലാധിവാസം. അതിനുശേഷം ധ്യാന്യാധിവാസം ,പാലഭിഷേകം, നാല്പാമരപ്പൊടി കൊണ്ട് കഴുകി, പുണ്യാഹ മന്ത്രം, ത്രിശുദ്ധി എന്നീ മന്ത്രങ്ങളും കൊണ്ട് ശുദ്ധി വരുത്തി അഷ്ട ദ്യ്രവ്യകലശം പൂജിച്ച് വിഷ്ണു സഹസ്ര മന്ത്രോച്ചാരണങ്ങളോടെ മേൽശാന്തി ശേഷാ മണി തിരുവടികൾ സ്ഥാപന കർമ്മങ്ങൾ പൂർത്തീകരിച്ചു.

തദവസരത്തിൽ ചിക്കാഗോയുടെ പ്രാന്ത പ്രദേശങ്ങളിൽനിന്നും നൂറുകണക്കിനാളുകൾ ജാതിമത ഭേദമന്യേ ശ്രീ ഗുരുവായുരപ്പന്‍റെ അനുഗ്രഹാശീർവാദത്തിനായി സന്നിഹിതരായിരുന്നു. പതിവുപോലെ ഇക്കുറിയും ഗീതാമണ്ഡലം തറവാട്ടിലെ ഏവർക്കും സുപരിചിതരായ ആയ മണി ചന്ദ്രൻ രശ്മി ബൈജു, രാമാ നായർ തുടങ്ങിയവർ വിഷുക്കണി, വിഷുക്കൈനീട്ടം തുടങ്ങിയവക്കു നേതൃത്വം കൊടുത്തു.

ഒരു സംഘടനയിൽ നിന്നും സമാനത വിളിച്ചോതുന്ന സമാജത്തിലേക്കുള്ള കുതിച്ചുചാട്ടമാണ് ഇക്കുറി വിഷുവിലൂടെ ഗീതാമണ്ഡലം കൈവരിച്ചത് ശ്രീ ജഗദീശ്വരന്‍റെ അനുഗ്രഹവും, അംഗങ്ങളുടെ നീസ്വാർഥ സേവനവും ആണ് ഈ വലിയ നേട്ടത്തിന് പിന്നിലെന്നു പ്രസിഡന്‍റ് ജയ്ചന്ദ്രൻ അഭിപ്രായപ്പെട്ടു. പ്രതിഷ്ഠാ ചടങ്ങുകളും, വിഷു സദ്യയും വിജയകരമാക്കാൻ പ്രവർത്തിച്ച എല്ലാ ഭാരവാഹികൾക്കും പ്രസിഡന്‍റ് ജയ്ചന്ദ്രൻ, സെക്രട്ടറി ബൈജു എസ് മേനോൻ, ട്രഷർ സജി പിള്ള തുടങ്ങിയവർ നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി. ബിജു കൃഷ്ണൻ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം