+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈരളി ചിൽഡ്രൻസ് ഫെസ്റ്റിവൽ

ഖോർഫക്കാൻ (യുഎഇ): കൈരളി കൾച്ചറൽ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി വിജ്ഞാനോത്സവം എന്ന പേരിൽ ചിൽഡ്രൻസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. പ്രസിഡന്‍റ് മറിയാമ്മ ഉദ്ഘാടനം നിർവഹിച്ചു.പുതിയ സിബിഎ
കൈരളി ചിൽഡ്രൻസ് ഫെസ്റ്റിവൽ
ഖോർഫക്കാൻ (യുഎഇ): കൈരളി കൾച്ചറൽ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി വിജ്ഞാനോത്സവം എന്ന പേരിൽ ചിൽഡ്രൻസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. പ്രസിഡന്‍റ് മറിയാമ്മ ഉദ്ഘാടനം നിർവഹിച്ചു.പുതിയ സിബിഎസ് പരീക്ഷ സന്പ്രദായത്തെപറ്റി കരിയർ കൗണ്‍സിലറും അദ്ധ്യാപകനുമായ ഡഗ്ളസ് ജോസഫ് ക്ലാസ്സെടുത്തു. ’മലയാളം എന്‍റെ മാതൃഭാഷ’’ എന്ന വിഷയത്തിൽ കവിയും മലയാളം അദ്ധ്യാപകനുമായ അനീഷ് മാസ്റ്റർ ക്ലാസ്സെടുത്തു. ’വരയുടെ ലോകം’ എന്ന സെഷനിൽ ആർട്ടിസ്റ് ലാൽ ചിത്ര രചനയിലെ നൂതന സങ്കേതങ്ങളെപ്പറ്റി നിർദ്ദേശം നൽകി.കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും, ചിത്രരചന മത്സരവും ക്യാന്പിനെ സജീവമാക്കി . കൈരളി ഭാരവാഹികളായ സുകുമാരൻ ,ജസ്റ്റിൻ, ബൈജു രാഘവൻ ,ഗോപിക എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ഡഗ്ളസ് ജോസഫ്