+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിറ്റ് : യുവജനോത്സവം 2017 സ്റ്റേജിതര മൽസരങ്ങൾ വെള്ളിയാഴ്ച തുടങ്ങും

ജിദ്ദ: മലപ്പുറം ജില്ലാ കഐംസിസിക്കു കീഴിലുള്ള ഫോറം ഫോർ ഐഡിയൽ തൊട്ട്സ് (ഫിറ്റ്) സംഘടിപ്പിക്കുന്ന കലാമത്സരങ്ങൾ ന്ധയുവജോനോത്സവം 2017’ ന്‍റെ സ്റ്റേജിതര മൽസരങ്ങൾ വെള്ളിയാഴ്ച മുതൽ തുടക്കമാവും. ഏപ്രിൽ 28
ഫിറ്റ് : യുവജനോത്സവം 2017 സ്റ്റേജിതര മൽസരങ്ങൾ വെള്ളിയാഴ്ച തുടങ്ങും
ജിദ്ദ: മലപ്പുറം ജില്ലാ കഐംസിസിക്കു കീഴിലുള്ള ഫോറം ഫോർ ഐഡിയൽ തൊട്ട്സ് (ഫിറ്റ്) സംഘടിപ്പിക്കുന്ന കലാമത്സരങ്ങൾ ന്ധയുവജോനോത്സവം 2017’ ന്‍റെ സ്റ്റേജിതര മൽസരങ്ങൾ വെള്ളിയാഴ്ച മുതൽ തുടക്കമാവും. ഏപ്രിൽ 28നു വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടു കൂടി അഹ്ദാബ് ഇന്‍റർ നാഷണൽ സ്കൂളിൽ രചന മൽസരങ്ങൾ തുടങ്ങും .

ചിത്രരചന , പെൻസിൽ ഡ്രോയിങ് , കാർട്ടൂണ്‍ തുടങ്ങിയ മത്സരങ്ങളാണ് അന്നേ ദിവസം നടക്കുക . 29-നു ശനിയാഴ്ച രാവിലെ ഒന്പതു മുതൽ കഥ , കവിത രചന , കുട്ടികളുടെ കളർ പെയിന്‍റിംഗ്, ഉപന്യാസ രചന എന്നിവയും നടക്കും .രണ്ടാം ഘട്ട മൽസരങ്ങൾ മെയ് 5, 6 തീയതികളിൽ ഷറഫിയ അൽ നൂർ പോളിക്ലിനിക് ഓഡിറ്റോറിയത്തിലാണ് നടക്കുക. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ മാതൃകയിലാണ് ജിദ്ദയിലെ കുട്ടികൾക്ക് വേണ്ടി ഫിറ്റ് ഇത്തരത്തിലൊരു കലാമേള സംഘടിപ്പിക്കുന്നത് .കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളായിട്ടാണ് മൽസരങ്ങൾ നടക്കുക. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ രജിസ്ട്രേഷനും ,വിശദ വിവരങ്ങൾക്കുമായി താഴെ നന്പറുകളിൽ ബന്ധപ്പെടാം .. fitjed@gmail.com, Watsapp- 0572110943 Contact- 0548820922, 0508672780, 0507915331, 0536060176.

റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവല്ലൂർ