+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഡ്വ. ടോമി കണയംപ്ലാക്കലിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

ഷിക്കാഗോ: എസ്ബി കോളജ് മുൻ വിദ്യാർഥിയും, എസ്ബി കോളജ് ശതാബ്ദി ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുകയും, ചങ്ങനാശേരിയിലെ സാമൂഹ്യസാംസ്കാരികരാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന അഡ്വ. ടോമി കണയംപ്ലാക്ക
അഡ്വ. ടോമി കണയംപ്ലാക്കലിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
ഷിക്കാഗോ: എസ്ബി കോളജ് മുൻ വിദ്യാർഥിയും, എസ്ബി കോളജ് ശതാബ്ദി ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുകയും, ചങ്ങനാശേരിയിലെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന അഡ്വ. ടോമി കണയംപ്ലാക്കിലിന്‍റെ നിര്യാണത്തിൽ എസ്ബി-അസംപ്ഷൻ അലുംനൈ അനുശോചനം രേഖപ്പെടുത്തി.

എസ്ബി -അസംപ്ഷൻ അലുംനൈ പ്രസിഡന്‍റ് ഷിബു അഗസ്റ്റിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോഷി വള്ളിക്കളം, ജോണ്‍ നടയ്ക്കപ്പാടം, ബിജി കൊല്ലാപുരം, സണ്ണി വള്ളിക്കളം, ബോബൻ കളത്തിൽ, പ്രഫ. ജയിംസ് ഓലിക്കര, ജിജി മാടപ്പാട്ട് എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ അംഗം, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി, റോട്ടറി ക്ലബ് പ്രസിഡന്‍റ് എന്നീ നിലകളിൽ പരേതൻ പ്രവർത്തിച്ചിരുന്നു.