സുനിൽ ആൽമതടത്തിൽ യുകെകെസിഎ കണ്‍വൻഷൻ സ്വാഗതഗാന വിജയി

08:34 PM Apr 25, 2017 | Deepika.com
ബർമിംഗ്ഹാം: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്‍റെ പതിനാറാമത് കണ്‍വൻഷന്‍റെ സ്വാഗതഗാന വിജയി ആയി ലെസ്റ്റർ യൂണിറ്റിലെ സുനിൽ ആൽമതടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.

വിവിധ യൂണിറ്റുകളിൽനിന്നുമായി ലഭിച്ച ഏഴ് എൻട്രികളിൽനിന്നും ഫാ. ജോണ്‍ പൊള്ളാനി, ഫാ. സജി മെത്താനത്ത്, പ്രഫ. മാത്യു പ്രാൽ, സംഗീത സംവിധായകൻ ഷാന്‍റി ആന്‍റണി അങ്കമാലി എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് വിജയിയെ തിരഞ്ഞെടുത്തത്.

ജൂലൈ എട്ടിന് നടക്കുന്ന കണ്‍വൻഷനിൽ വിജയിക്ക് സമ്മാനം നൽകും. ചെറുകര ഇടവകാംഗമാണ് സുനിൽ ആൽമതടത്തിൽ.

റിപ്പോർട്ട്: സഖറിയ പുത്തൻകളം