+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിദ്ദ നവോദയ കുടുംബ സഹായ ഫണ്ട് കൈമാറി

ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ മരിച്ച ജിദ്ദ നവോദയ സനയ എരിയയിലെ വെസ്റ്റ് യൂണിറ്റ് അംഗമായ സി. വിക്രമന്‍റെ കുടുംബ സഹായ ഫണ്ട് പ്രതിഭാഹരി എംഎൽഎ കുടുംബത്തിന് കൈമാറി. ചടങ്ങിൽ സിപിഎം മാവേലിക്കര എരി
ജിദ്ദ നവോദയ കുടുംബ സഹായ ഫണ്ട് കൈമാറി
ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ മരിച്ച ജിദ്ദ നവോദയ സനയ എരിയയിലെ വെസ്റ്റ് യൂണിറ്റ് അംഗമായ സി. വിക്രമന്‍റെ കുടുംബ സഹായ ഫണ്ട് പ്രതിഭാഹരി എംഎൽഎ കുടുംബത്തിന് കൈമാറി.

ചടങ്ങിൽ സിപിഎം മാവേലിക്കര എരിയ സെക്രട്ടറി മധുസൂധനൻ, നവോദയ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര എന്നിവർ സംസാരിച്ചു. നവോദയ നേതക്കളായിരുന്ന ഇസ്മയിൽ തൊടുപുഴ, ശശീന്ദ്രൻ, ഷിജു പന്തളം, സനാഹിയ ഏരിയ ജീവകാരുണ്യ വിഭാഗം കണ്‍വീനർ അബ്ദുൾ കരിം ആലുവ, ഭരണിക്കാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. വിശ്വനാഥൻ, ബ്രാഞ്ച് സെക്രട്ടറി സി. വിക്രം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷൈലജ, നിർമല ദേവി, ജ്യോതികുമാർ, വിക്രമൻ, രാജ്യം ഷവാനത്ത്, സുലത, സോമൻ, മോഹൻകുമാർ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ