+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കനകാംഗി സംഗീത വിദ്യാലയം വാർഷികവും സംഗീത വിരുന്നും

ജിദ്ദ: അഞ്ചു വർഷമായി ജിദ്ദയിൽ പ്രവർത്തിക്കുന്ന കനകാംഗി സംഗീത വിദ്യാലയത്തിന്‍റെ അഞ്ചാം വാർഷികവും സംഗീത വിരുന്നും മേയ് അഞ്ചിന് (വെള്ളി) നടക്കും. ഹംദാനിയ അൽവഫ ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് പരി
കനകാംഗി സംഗീത വിദ്യാലയം വാർഷികവും സംഗീത വിരുന്നും
ജിദ്ദ: അഞ്ചു വർഷമായി ജിദ്ദയിൽ പ്രവർത്തിക്കുന്ന കനകാംഗി സംഗീത വിദ്യാലയത്തിന്‍റെ അഞ്ചാം വാർഷികവും സംഗീത വിരുന്നും മേയ് അഞ്ചിന് (വെള്ളി) നടക്കും. ഹംദാനിയ അൽവഫ ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് പരിപാടി.

ആറുമണിക്കൂർ നീണ്ടു നിൽക്കുന്ന കർണാടിക് സംഗീത സദസിൽ കനകാംഗി അധ്യാപിക കലാഭവൻ ധന്യാപ്രശാന്തിന്‍റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിക്കുന്ന എണ്‍പത്തി മൂന്നോളം വരുന്ന വിദ്യാർഥികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കും. കെ.ജെ കോയയുടെ നേതൃത്വത്തിലുള്ള പക്ക മേള സംഘം സംഗീത വിരുന്നിന് ഈണം നൽകും.

വാർത്താസമ്മേളനത്തിൽ കലാഭവൻ ധന്യ, പ്രശാന്ത്, ഹഖ് തിരൂരങ്ങാടി, സുനിൽ വർഗീസ്, റെജി എബ്രഹാം, കൊന്പൻ മൂസ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ