+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീട്ടു തടങ്കലിലായിരുന്ന മലയാളി വീട്ടമ്മയെ നാട്ടിൽ എത്തിച്ചു

ജിദ്ദ: സൗദി അറേബ്യയിൽ ഏഴു മാസമായി വീട്ട് തടങ്കലിലായിരുന്ന മലയാളി വീട്ടമ്മയെ നാട്ടിൽ എത്തിച്ചു. മാനസികവും ശാരീരികവുമായി ഒട്ടേറെ പീഡനങ്ങൾ ഏൽക്കേണ്ടിവന്ന മേരി അംബിക എന്ന വീട്ടമ്മയാണ് അൽബാഹ ബൽജുറാഷി നവോദ
വീട്ടു തടങ്കലിലായിരുന്ന മലയാളി വീട്ടമ്മയെ നാട്ടിൽ എത്തിച്ചു
ജിദ്ദ: സൗദി അറേബ്യയിൽ ഏഴു മാസമായി വീട്ട് തടങ്കലിലായിരുന്ന മലയാളി വീട്ടമ്മയെ നാട്ടിൽ എത്തിച്ചു. മാനസികവും ശാരീരികവുമായി ഒട്ടേറെ പീഡനങ്ങൾ ഏൽക്കേണ്ടിവന്ന മേരി അംബിക എന്ന വീട്ടമ്മയാണ് അൽബാഹ ബൽജുറാഷി നവോദയയുടെ സഹായത്തോടെ നാടണഞ്ഞത്.

അൽബാഹ ബൽജുറാഷി കമ്മിറ്റി മെഹബൂബ് മന്പുറം, അബ്ദുൽ ഷമീർ, ബബീഷ് ഫ്രാൻസിസ് കോട്ടയം, സമദ് കൊല്ലം എന്നിവരുടെ സംയോജിതമായ ഇടപെടലാണ് മേരി അംബികയെ നാട്ടിലെത്തിക്കാൻ കഴിഞ്ഞത്.

വ്യാജ റിക്രൂട്ട്മെന്‍റുകൾ വഴി അനേകം സ്ത്രീകൾ ഇവിടെ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നും അവരെ രക്ഷപെടുത്താനുള്ള പരിശ്രമത്തിലാണെന്നും ഇത്തരം ഏജൻസികൾക്കെതിരെ നടപടികൾ എടുക്കണമെന്നും നവോദയ ബൽജുറാഷി പ്രവർത്തകർ അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ