+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റണിൽ യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പ് കണ്‍വൻഷൻ 27, 28, 29 തീയതികളിൽ

ഹൂസ്റ്റണ്‍ : യൂണിയൻ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റണിന്‍റെ ഈ വർഷത്തെ കണ്‍വൻഷൻ യോഗങ്ങൾ ഏപ്രിൽ 27, 28, 29 തീയതികളിൽ (വ്യാഴം, വെള്ളി, ശനി) നടക്കും. സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഹൂസ്റ്റണ്‍ (10502, Atto
ഹൂസ്റ്റണിൽ യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പ് കണ്‍വൻഷൻ 27, 28, 29 തീയതികളിൽ
ഹൂസ്റ്റണ്‍ : യൂണിയൻ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റണിന്‍റെ ഈ വർഷത്തെ കണ്‍വൻഷൻ യോഗങ്ങൾ ഏപ്രിൽ 27, 28, 29 തീയതികളിൽ (വ്യാഴം, വെള്ളി, ശനി) നടക്കും. സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഹൂസ്റ്റണ്‍ (10502, Attonbury, Houston, TX 77036) ദേവാലയത്തിൽ വൈകുന്നേരം ഏഴിന് നടക്കുന്ന കണ്‍വൻഷനിൽ പ്രശസ്ത സുവിശേഷപ്രസംഗകനും മിഷൻസ് ഇന്ത്യാ ജനറൽ സെക്രട്ടറിയും മിഷൻസ് ഇന്ത്യാ ഇന്‍റർനാഷണൽ ചെയർമാനുമായ ഡോ. ജോർജ് ചെറിയാൻ തിരുവചന ശുശ്രൂഷ നിർവഹിക്കും.

കണ്‍വൻഷനായി പ്രത്യേകം രൂപീകരിക്കുന്ന ഗായകസംഘത്തിന്‍റെ ആത്മീയ ചൈതന്യം തുളുന്പുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: റവ. കെ.ബി.കുരുവിള 2816360327, മത്തായി കെ. മത്തായി 2812771482, പി.ഐ.വർഗീസ് 7134362880, എ.എം.ഏബ്രഹാം 2814362880, ജോണ്‍ കുരുവിള2814161706.

റിപ്പോർട്ട്: ജീമോൻ റാന്നി