+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലബാർ കുടിയേറ്റ അനുസ്മരണ യാത്രയും ക്നാനായ സംഗമവും

കുവൈത്ത്: മലബാർ ക്നാനായ കുടിയേറ്റത്തിന്‍റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കുവൈത്ത് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെകെസിഎ) മലബാർ കുടിയേറ്റ അനുസ്മരണ യാത്രയും ക്നാനായ സംഗമവും സംഘടിപ്പിച്ചു.ഏപ്രിൽ 21ന്
മലബാർ കുടിയേറ്റ അനുസ്മരണ യാത്രയും ക്നാനായ സംഗമവും
കുവൈത്ത്: മലബാർ ക്നാനായ കുടിയേറ്റത്തിന്‍റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കുവൈത്ത് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെകെസിഎ) മലബാർ കുടിയേറ്റ അനുസ്മരണ യാത്രയും ക്നാനായ സംഗമവും സംഘടിപ്പിച്ചു.

ഏപ്രിൽ 21ന് വഫ്രയിലേക്കാണ് മലബാർ കുടിയേറ്റ അനുസ്മരണ യാത്ര സംഘടിപ്പിച്ചത്. രാവിലെ എട്ടിന് കെകെസിഎ പ്രസിഡന്‍റ് ജോബി പുളിക്കോലിൽ അനുസ്മരണ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് വഫ്രയിൽ നടന്ന ക്നാനായ സംഗമം കപ്പൂച്ചിൻ സഭാ കണ്ണൂർ പാവനാത്മ പ്രൊവിൻഷ്യാൾ ഫാ. തോമസ് കരിങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു. ജോബി പുളിക്കോലിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയേഷ് ഓണശേരിൽ, ട്രഷറർ മെജിത് ചന്പക്കര എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ നാട്ടിൽ നിന്നും ഹൃസ്വ സന്ദർശനാർഥം കുവൈത്തിൽ എത്തിയ മാതാപിതാക്കളെയും നവ ദന്പതികളെയും ചടങ്ങിൽ ആദരിച്ചു. കുവൈത്തിലെ പ്രവാസ ജീവിതം മതിയാക്കി അമേരിക്കയിലേക്ക് പോകുന്ന കെകെസിഎ മുൻ ഭാരവാഹികളായ ബിജു മാവേലിപുത്തൻപുരയിൽ, ജിജോ വട്ടമറ്റത്തിൽ എന്നിവർക്കുള്ള ഉപഹാരം കെകെസിഎ പ്രസിഡന്‍റ് സമ്മാനിച്ചു. തുടർന്ന് കുട്ടികളുടേയും മുതിർന്നവരുടേയും വിവിധങ്ങളായ വിനോദ പരിപാടികൾ അരങ്ങേറി. യൂണിറ്റ് അടിസ്ഥാനത്തിൽ നടന്ന വടംവലി മത്സരത്തിൽ മിക്സഡ് വിഭാഗത്തിൽ സെന്‍റ് മേരിസ് അബാസിയ ഒന്നാം സ്ഥാനവും പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനം സെന്‍റ് തെരേസ സാൽമിയ, വനിതാ വിഭാഗത്തിൽ രണ്ടാം സ്ഥാനം സെന്‍റ് സ്റ്റീഫൻ അബാസിയ എന്നിവരും കരസ്ഥമാക്കി. നാട്ടിൽ നിന്നും കൊണ്ടുവന്ന കാർഷിക ഉത്പന്നങ്ങളുടെ ലേലം, കെകെസിഎ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യ, കെസിവൈഎൽ ഒരുക്കിയ സ്റ്റാൾ എന്നിവ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

കെകെസിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ സോജൻ പഴയംപള്ളി, സജി കല്ലുകീറാപറന്പിൽ, വിവിധ സബ് കമ്മിറ്റി കണ്‍വീനർമാരായ റെജി അഴകേടം, ഷിൻസൻ ഓലികുന്നേൽ, ജോയൽ എടത്തിൽ, ജെയിംസ് ചക്കാലത്തൊട്ടിയിൽ, സജിത്ത് കുളഞ്ഞിയിൽ, ബിനോ കദളിക്കാട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.