+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്തനാർബുദം സ്ക്രീനിംഗ് ക്യാന്പ് 28ന്

കുവൈത്ത്: ജീവകാരുണ്യ സംഘടനയായ നിലാവ് കുവൈത്ത്, കുവൈത്ത് കാൻസർ സെന്‍ററുമായി സഹകരിച്ചു നടത്തുന്ന സ്തനാർബുദ സ്ക്രീനിംഗ് ക്യാന്പ് ഏപ്രിൽ 28ന് (വെള്ളി) നടക്കും. രാവിലെ എട്ടു മുതൽ 12 വരെ അബാസിയ പ്രവാസി ഹാള
സ്തനാർബുദം സ്ക്രീനിംഗ് ക്യാന്പ് 28ന്
കുവൈത്ത്: ജീവകാരുണ്യ സംഘടനയായ നിലാവ് കുവൈത്ത്, കുവൈത്ത് കാൻസർ സെന്‍ററുമായി സഹകരിച്ചു നടത്തുന്ന സ്തനാർബുദ സ്ക്രീനിംഗ് ക്യാന്പ് ഏപ്രിൽ 28ന് (വെള്ളി) നടക്കും. രാവിലെ എട്ടു മുതൽ 12 വരെ അബാസിയ പ്രവാസി ഹാളിലാണ് ക്യാന്പ്.

തുടക്കത്തിലേ ചികിത്സ നടത്തിയാൽ പൂർണമായും സുഖപ്പെടുത്താവുന്ന അസുഖമാണ് സ്തനാർബുദം. സ്ക്രീനിംഗിലൂടെ ആർക്കെങ്കിലും ഇത്തരം ലക്ഷണം കണ്ടാൽ കുവൈത്ത് കാൻസർ സെന്‍ററിന്‍റെ സഹകരണത്തോടെ മാമോ ഗ്രാഫിക്കുള്ള സൗകര്യവും തുടർ ചികിത്സ ആവശ്യമുള്ളവർക്ക് അതിനു വേണ്ട സഹായവും ചെയ്തുകൊടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: 50655732.

റിപ്പോർട്ട്: സലിം കോട്ടയിൽ